GeneralLatest NewsMollywoodNEWSWOODs

അന്യഭാഷ സിനിമകള്‍ കേരളത്തില്‍ കൊണ്ടുതള്ളുന്നു, ഇതൊരു ദുരവസ്ഥയാണ്: വിജയ് ബാബു

ഖല്‍ബ് എന്ന സിനിമ ഇതിനിടയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു.

ആര്‍ക്കും അറിയാത്ത അന്യഭാഷ ചിത്രം കേരളത്തില്‍ കൊണ്ടുവന്ന് തള്ളുന്നതു കാരണം മലയാളത്തില്‍ നല്ല കണ്ടന്റുള്ള കൊച്ചു സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം നഷ്ടമാകുന്നുവെന്നും ഇത് മലയാളത്തിന്റെ ദുരവസ്ഥയാണെന്നും നിര്‍മാതാവും നടനുമായ വിജയ് ബാബു.

തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളില്‍ നിന്നും അറിയപ്പെടാത്ത സിനിമകള്‍ വരെ വലിയ വിതരണക്കാര്‍ കേരളത്തില്‍ കൊണ്ടുവന്ന് തള്ളുകയാണ്. അപ്പോൾ മലയാളത്തില്‍ നിന്നുള്ള കണ്ടന്റ് പ്രാധാന്യമുള്ള കൊച്ചു സിനിമകള്‍ എങ്ങനെ റിലീസ് ചെയ്യാനാണ് എന്നും വിജയ് ബാബു ഫേസ് ബുക്കില്‍ കുറിച്ചു.

read also: നയൻതാര ഭർത്താവുമായി വേർപിരിയുന്നോ? വേണു സ്വാമിയുടെ പ്രവചനം ചര്‍ച്ചയാക്കി ആരാധകര്‍

വിജയ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ,

‘ആര്‍ക്കും അറിയില്ലാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ ഇവിടെയുള്ള പ്രധാന വിതരണക്കാര്‍ കേരളത്തിലെ തിയറ്ററുകളില്‍ കൊണ്ടുവന്ന് തള്ളുകയാണ്. ഇത്തരം വിതരണക്കാര്‍ തിയറ്റര്‍ ഉടമകളുടെ മേല്‍ സമ്മര്‍ദം ചെലുത്തി അന്യഭാഷ സിനിമകള്‍ കൊണ്ട് തിയറ്ററുകള്‍ നിറയ്ക്കുമ്ബോള്‍ മലയാള സിനിമകള്‍ എങ്ങനെ ഇവിടെ റിലീസ് ചെയ്യും? കണ്ടന്റ് പ്രാധാന്യമുള്ള മലയാള സിനിമകളെ അവഗണിച്ചാണ് ഇതുപോലുള്ള പേരറിയാത്ത സിനിമകള്‍ക്ക് കൂടുതല്‍ സ്ക്രീൻസും ഷോയും തിയറ്റര്‍ ഉടമകള്‍ നല്‍കുന്നത്.

മലയാള സിനിമകളുടെ ഐഡന്റിറ്റി ഇതുമൂലം നഷ്ടപ്പെടും. പാൻ ഇന്ത്യൻ, പാൻ സൗത്ത്, ബോളിവുഡ്, ഹോളിവുഡ്, പിന്നെ വലിയ മലയാളം സിനിമകള്‍ മാത്രം ഇവിടെ റിലീസ് ചെയ്യും. മറ്റുള്ള കൊച്ചു മലയാള സിനിമകള്‍ പത്തോ അതിലധികമോ ആയി ഒരു മഴക്കാലത്ത് ഒറ്റ ദിവസം റിലീസ് ചെയ്യും.

ഖല്‍ബ് എന്ന സിനിമ ഇതിനിടയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു. അസോസിയേഷനോട് ഒരു അപേക്ഷയുണ്ട്, ഇതൊരു ദുരവസ്ഥയാണ്. നിങ്ങളുടെ കണ്ണ് തുറക്കണം. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ ക്രിസ്‌മസിന് ഒരു ഒറ്റ മലയാള സിനിമയാണ് റിലീസ് ചെയ്തത്’- വിജയ് ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button