നയൻതാര ഭർത്താവുമായി വേർപിരിയുന്നോ? വേണു സ്വാമിയുടെ പ്രവചനം ചര്‍ച്ചയാക്കി ആരാധകര്‍

വിവാഹത്തിന് ശേഷം നയൻതാരയുടെ ജീവിതത്തില്‍ വിവാദങ്ങള്‍ ഉണ്ടാകുമെന്ന് വേണുസ്വാമി പ്രവചിച്ചിരുന്നു

തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ നടി നയൻതാരയുടെ പുതിയ ചിത്രം വിവാദമായതിനു പിന്നാലെ താരത്തിന്റെ കുടുംബ ജീവിതം പ്രശ്നത്തിലെന്നു റിപ്പോർട്ട്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവില്‍ റിലീസ് ചെയ്ത്. നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ഉയർത്തി. വിവാദങ്ങളെ തുടര്‍ന്ന് ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിച്ചിരുന്നു.

അതുകൂടാതെ, വിഘ്നേഷ് ശിവന്റെ സിനിമാ ജീവിതത്തിലും പ്രശ്നങ്ങളാണ്. അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്നും വിഘ്നേഷിനെ മാറ്റിയതും എല്‍.ഐ.സി എന്ന സിനിമയുടെ തലക്കെട്ടിന്റെ പേരിലും വിഘ്നേഷ് ശിവൻ വിവാദത്തില്‍പ്പെട്ടു.

read also: ‘ഭര്‍ത്താവിന്റെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ടു’; നടി രാഖി സാവന്തിന് ജാമ്യം നിഷേധിച്ച്‌ കോടതി

ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴകത്തെ സെലിബ്രിറ്റി ജ്യോതിഷി വേണു സ്വാമിയുടെ പ്രവചനങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വിവാഹത്തിന് ശേഷം നയൻതാരയുടെ ജീവിതത്തില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമെന്ന് വേണുസ്വാമി നേരത്ത പ്രവചിച്ചിരുന്നു. നയൻതാരയെക്കുറിച്ച്‌ ഇതുവരെ വേണുസ്വാമി പറഞ്ഞ കാര്യങ്ങള്‍ അതുപോലെ നടക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ നയൻതാരയും വിഘ്നേഷ് ശിവനും പിരിയുമെന്നും വേണു സ്വാമി പ്രവചിച്ചിരുന്നു.

വേണു സ്വാമി പറഞ്ഞതു പോലെയാണ് നയൻതാരയുടെ ജീവിതത്തിൽ നടക്കുന്നത് എന്നാണ് ആരാധക പക്ഷം. അതുകൊണ്ട് തന്നെ വേണു സ്വാമിയുടെ പ്രവചനം പോലെ നയൻതാരയും വിഘ്നേഷും പിരിയുമോ എന്ന ചോദ്യമാണ് ആരാധകര്‍ ഉയർത്തുന്നത്.

Share
Leave a Comment