
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങ് ആഘോഷമാക്കി കുടുംബം. പച്ച ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായാണ് ഭാഗ്യ എത്തിയത്. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനന് ആണ് വരന്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വെച്ചായിരുന്നു സംഗീത് ആഘോഷം.
read also: ക്യാപ്റ്റൻ മില്ലറിനും ധനുഷിനും അഭിനന്ദനങ്ങളുമായി ഉദയനിധി സ്റ്റാലിനും മാരി സെൽവരാജ്ജും
ജനുവരി 17ന് ഗുരുവായൂരില്‍ വെച്ചാണ് ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. ഇരുവരുടെയും വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് വിവാഹ റിസപ്ഷന്.
Post Your Comments