ലിമ: പെറുവിലെ പോൺ ചലച്ചിത്ര താരം തായിന ഫീൽഡ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പോൺ ഇൻഡസ്ട്രിയിൽ നിന്ന് നേരിട്ട ലെെംഗിക അതിക്രമങ്ങളെക്കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച് മാസങ്ങൾക്ക് ശേഷമാണ് 24-കാരിയായ നടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഒരു സ്ത്രീയാകുകയും പോൺ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നത്. നിരവധി തവണ ലെെംഗിക അതിക്രമത്തിന് ഇരയായി എന്നും ജോലിക്കെടുത്താൽ തന്നെക്കൊണ്ട് അവർക്കിഷ്ടമുള്ളത് ചെയ്യിക്കാമെന്നാണ് പലരും കരുതിയിരുന്നതെന്നും നടി വെളിപ്പെടുത്തി.
വീട്ടിലെത്തിയതിന് ശേഷം താൻ ഏറെനേരം കരയാറുണ്ടായിരുന്നുവെന്നും ഇത് പലതവണ ആവർത്തിച്ചുവെന്നും തായിന കൂട്ടിച്ചേർത്തു. ഗുരുതരമായ ആരോപണത്തിന് പിന്നാലെയുള്ള തായിനയുടെ മരണം പോൺ ഇൻഡസ്ട്രിയെ ആകെ ഉലച്ചിട്ടുണ്ട്. നിരവധി താരങ്ങൾ നടിയുടെ മരണത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തുകയാണ്.
Leave a Comment