കൊച്ചി: കഥാപാത്രങ്ങളോട് തനിക്ക് ഇപ്പോഴും ആർത്തിയാണെന്ന് നടൻ മമ്മൂട്ടി. ഒരു നല്ല നടനാകണം എന്ന തന്റെ ആഗ്രഹം ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു മെഗാസ്റ്റാർ ആണ് താൻ എന്ന് സ്വയം പറഞ്ഞ് നടക്കുന്ന ആളല്ല താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ ഓസ്‌ലര്‍ സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തി മാധ്യമങ്ങളെ കാണുകയായിരുന്നു മമ്മൂട്ടി.
‘സൂപ്പര്‍ സ്റ്റാറുകള്‍ ഇന്നത് ചെയ്യണം, ഇന്നതു ചെയ്യാന്‍ പാടില്ല എന്നില്ലല്ലോ. ഞാന്‍ മെഗാസ്റ്റാറാണ് എന്ന് പറഞ്ഞു നടക്കുന്ന ആളല്ല. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആര്‍ത്തി അവസാനിച്ചിട്ടില്ല. കാതല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനു മുമ്പു പേരന്‍പില്‍ അവസാനം ഞാന്‍ വിവാഹം ചെയ്യുന്നത് ആരെയാണെന്ന് ഓര്‍ത്ത് നോക്കിയാല്‍ മതി. ഇതിനു മുന്‍പത്തെ കഥാപാത്രങ്ങളും അങ്ങനെയാണ്. ഞാന്‍ നടനാവാന്‍ ആഗ്രഹിച്ചയാളാണ്. ഇപ്പോഴും ആ ആഗ്രഹം കൊണ്ടുനടക്കുന്ന ആളാണ്. ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നേയുള്ളൂ’, മമ്മൂട്ടി പറഞ്ഞു.
‘അബ്രഹാം ഓസ്‍ലര്‍’എന്ന ജയറാം ചിത്രം വ്യാഴാഴ്ചയാണ് തീയറ്ററുകളില്‍ എത്തിയത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡോ. രൺധീർ കൃഷ്ണനാണ്. ചിത്രം ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മമ്മൂട്ടി ചിത്രത്തിലുണ്ടെന്ന് അണിയറക്കാര്‍ വ്യക്തമാക്കി. ‘ഇന്ത്യവിന്‍ മാപെരും നടികന്‍ മമ്മൂട്ടി’ എന്ന് എഴുതിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ജയറാമിന്റെ മലയാളത്തിലേക്കുള്ള വൻ തിരിച്ചുവരവാണ് സിനിമയെന്ന് പ്രേക്ഷകർ പറയുന്നു. മുൻപും ജയറാം പൊലീസ് വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും അബ്രഹാം ഓസ്‍ലർ എന്ന കഥാപാത്രം എന്നും സ്പെഷ്യൽ ആയിരിക്കുമെന്നും ഇവർ പറയുന്നു.
Post Your Comments