കൊച്ചി: വലിയ ക്യാൻവാസ്, വൻ താരനിര, വലിയ മുതൽമുടക്ക്, റിയലിസ്റ്റിക്കായ അവതരണം. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിൻ്റെ പശ്ചാത്തലമാണിത്. ഏറെ ദുരൂഹതയും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഒരു കൊലപാതകത്തിൻ്റെ ചുരുളുകളാണ് ഈ ചിത്രം നിവർത്തുന്നതെന്ന് ടീസറിലൂടെ മനസിലാക്കാം. ചിത്രത്തിലുടനീളം ഈ ത്രില്ലിംഗ് ഉണ്ടാകുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്.
നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. കാപ്പ എന്ന ചിത്രത്തിൻ്റെ വിജയത്തിനു ശേഷം സരിഗമയുമായി സഹകരിച്ച് തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജിനു വി എബ്രഹാമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ‘കടുവ’ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ജിനു വി ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വർഡിച്ചിരിക്കുന്നു.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിതത്തിൽ എഴുപതോളം വരുന്ന അഭിനേതാക്കളുടെ നിര തന്നെയുണ്ട്. ഇതിൽത്തന്നെ തിരവധി പുതുമുഖങ്ങളെയും അണിനിരത്തിയിട്ടുണ്ട്.
തികഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രമാണിത്. അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ കഥ പറയുന്ന ചിത്രമാണിത്. ഈ ചിത്രത്തിലെ നായക കഥാപാതമായ എസ്ഐ ആനന്ദ് രാജ് എന്ന കഥാപാത്രത്തെ തികച്ചും വ്യത്യസ്ഥമായ രീതിയിലാണ് അണിയറപ്രവർത്തകർ അവതരിപ്പിക്കുന്നത്.
അടിമത്വത്തിന്റെ ചുള്ളിക്കാടുകള്ക്കിടയില് നിന്നും എം.ടി അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു: ഹരീഷ്
ബാബുരാജ്, സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, ശ്രീജിത്ത് രവി, പ്രമോദ് വെളിയനാട്, ജയ്സ് ജോർജ്ജ്, വിനീത് തട്ടിൽ, അസീസ് നെടുമങ്ങാട്, കെകെ സുധാകരൻ, അർത്ഥനാ ബിനു, അശ്വതി മനോഹരൻ, അനഘ സുരേദ്രൻ, റിനി ശരണ്യ എന്നിവർ താരനിരയിലെ പ്രമുഖരാണ്.
സന്തോഷ് വർമ്മയുടെ വരികൾക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിംഗ് – സൈജു ശ്രീധർ, കലാസംവിധാനം – ദിലീപ് നാഥ്, മേക്കപ്പ് സജി കാട്ടാക്കട,
മാർക്കറ്റിംഗ് – ബ്രിംഗ് ഫോർത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ.
കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈറാറ്റുപേട്ട, കട്ടപ്പന എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – സിനറ്റ് സേവ്യർ.
Post Your Comments