ഗാനഗന്ധർവൻ യേശുദാസിനു പിറന്നാൾ ആശംസ പങ്കുവച്ചു നടി ലക്ഷ്മി പ്രിയ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
പോസ്റ്റ് പൂർണ്ണ രൂപം
പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ .ആയുരാരോഗ്യ സൗഖ്യം നേരുന്നു. വൈഖരി ഭാവത്തിന് – ഗ്രഹിക്കുന്നതും കേൾക്കുന്നതുമായ ശബ്ദത്തിന് ഒരു രൂപമുണ്ടെങ്കിൽ അത് സാക്ഷാത് കെ ജെ യേശുദാസ് ആയിരിക്കും എന്നു ഞാൻ കരുതുന്നു.ശബ്ദങ്ങൾ ഒരുവന്റെ ശരീരത്തിലൂടെ കടന്നു പോകുന്ന നാല് ഘട്ടങ്ങളിൽ അവസാനത്തെ ഘട്ടത്തിൽ മാത്രമാണ് ശബ്ദമായ് – നാദമായ് പുറത്തേക്ക് വരുന്നത്! ആ നാല് ഘട്ടത്തെയും കൂട്ടി ചേർത്ത് ഇത്ര മനോഹരമായ് പുറത്തേക്കു കൊണ്ടുവരുന്ന ഒരു കണ്ഠമുണ്ടെങ്കിൽ അത് സാക്ഷാത് ദാസേട്ടന്റെ തന്നെ! നാദത്തിന്റെ രൂപമായും ഭാവമായും ജഗദംബിക അനുഗ്രഹിച്ചയച്ച ഗന്ധർവ്വൻ! ഭാഷയുടെ ജാഗ്രതവസ്ഥ വൈഖരി!ചിന്തയുടെ രൂപം വൈഖരി! ഈ രൂപമില്ലായിരുന്നുവെങ്കിൽ ഈ ശബ്ദം ഇല്ലായിരുന്നുവെങ്കിൽ ഈ നാദമില്ലായിരുന്നു എങ്കിൽ നമ്മുടെ പ്രണയവും വിരഹവും ഭക്തിയും കാത്തിരിപ്പും വേർപാടുമെല്ലാം – ഇത്രയും തീക്ഷ്‌ണമാകുമായിരുന്നോ?
മേൽപ്പത്തൂർ കൃഷ്ണ ഭക്തി സാഗരം മുഴുവൻ കാച്ചിക്കുറുക്കി ശ്രീ കൃഷ്ണ ഭഗവാന്റെ പാദരവിന്ദങ്ങളിൽ പ്രേമ പുഷ്പ്പമായി സമർപ്പിച്ചു. അഖില ലോക മനുജന്റെ കാമനകളുടെ സാഗരം മുഴുവൻ ദാസേട്ടന്റെ കണ്ഠത്തിലൊളിപ്പിച്ചാണ് ഗുരുവായൂരപ്പൻ അദ്ദേഹത്തെ ഈ ലോകത്തേക്ക് അയച്ചത്. എന്റെ പൊന്നു ഗുരുവായൂരപ്പനും ദേവി മഹാമായ മൂകാംബികയും പ്രിയപ്പെട്ട ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ!
രാധതൻ പ്രേമത്തോടാണോ കൃഷ്ണാ ഞാൻ പാടും ഗീതത്തോടാണോ പറയൂ നിനക്കേറ്റം ഇഷ്ട്ടം? എന്ന സംശയം കവിക്കെന്നതുപോലെ ഈയുള്ളവൾക്കും ബാക്കി ?? ഹരേ
അജ്ഞാത്വാ തേ മഹത്വം
യദിഹ നിഗതിതം
വിശ്വനാഥ ക്ഷമേഥ:
സ്തോത്രം ചൈതത് സഹസ്രോത്തരമധിക തരം ത്വത് പ്രസാദായ ഭൂയാത്
ദ്വേതാ നാരായണീയം ശ്രുതി ഷു:
ച: ജനുഷ:ശ്രുത്യതാ വർണ്ണനേന:
സ്ഫീതം ലീലാവതാരൈരിത മിഹം കുരുതാം
ആയുരാരോഗ്യ സൗഖ്യം ആയുരാരോഗ്യസൗഖ്യം ആയുരാരോഗ്യസൗഖ്യം
Post Your Comments