GeneralLatest NewsMollywoodNEWSWOODs

അവരുടെ അഭിനയം കണ്ടിട്ട് സിനിമാ അഭിനയം നിര്‍ത്തിയാലോ എന്നു ഞാന്‍ വിചാരിച്ചുപോയി: അലൻസിയർ

പുതിയ കാലത്തെ ഞാനവരുടെ കണ്ണിലൂടെയാണ് വ്യാഖ്യാനിച്ച് എടുക്കുന്നത്

സ്‌കൂള്‍ കലോത്സവത്തിലെ നാടകങ്ങള്‍ കണ്ടതിന് ശേഷം അഭിനയം നിര്‍ത്തിയാലോ എന്ന് താന്‍ ആലോചിച്ചു എന്ന് നടൻ അലന്‍സിയര്‍. പുതിയ ചിത്രം ‘മായാവന’ത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അലന്‍സിയര്‍ കുട്ടികളുടെ കലോത്സവത്തെക്കുറിച്ചും നാടകത്തെക്കുറിച്ചും സംസാരിച്ചത്.

read also: ഈ രൂപമില്ലായിരുന്നുവെങ്കിൽ ഈ ശബ്ദം ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ പ്രണയവും വിരഹവും ഇത്രയും തീക്ഷ്‌ണമാകുമായിരുന്നോ?

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘പുതിയ കുട്ടികളോടൊപ്പം അഭിനയിക്കുമ്പോള്‍ അവരുടെ ഓരോ ഭാവചലനങ്ങളും സൂക്ഷമമായി നിരീക്ഷിക്കാറുണ്ട്. പുതിയ കാലത്തെ ഞാനവരുടെ കണ്ണിലൂടെയാണ് വ്യാഖ്യാനിച്ച് എടുക്കുന്നത്. പുതിയ കുട്ടികളുടെ ചലനം, നോട്ടം, അവരുടെ വൈകാരികത ഇതൊക്കെ പഴയ കാലത്തെയല്ല അനുസ്മരിപ്പിക്കുന്നത്. പുതുകാലത്തിന്റെ വൈകാരികത നമുക്കറിയില്ല. എനിക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ആ രണ്ട് മക്കളുടെയും കാലത്തല്ല ഞാന്‍ ജീവിക്കുന്നതെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ഞാന്‍ പഴയകാലത്ത് ജീവിക്കുന്നൊരു മനുഷ്യനാണ്. അവര്‍ അനുഭവിക്കുന്ന വ്യഥയല്ല ഞാന്‍ അനുഭവിച്ചു വന്നത്. അത് തന്നെയാണ് പുതുതലമുറ അവരുടെ ശരീര പ്രകടനത്തിലൂടെയും അഭിനയ ശൈലിയിലൂടെയും പ്രകടിപ്പിക്കുന്നത്. അതു തന്നെയാണ് കൊല്ലം സ്‌കൂള്‍ കലോത്സവത്തില്‍ ഞാന്‍ കണ്ട നാടകങ്ങളിലും പ്രതിഫലിച്ചത്. അവരുടെ അഭിനയം കണ്ടിട്ട് സിനിമാ അഭിനയവും നാടകവും നിര്‍ത്തിയാലോ എന്നുപോലും ഞാന്‍ വിചാരിച്ചുപോയി.’- അലൻസിയർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button