സീരിയല്‍ താരം രാഹുല്‍ രവിയ്ക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഭാര്യ ലക്ഷ്‌മി എസ് നായര്‍ നല്‍കിയ ഗാര്‍ഹിക പീഡനക്കേസിലാണ് രാഹുലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി ടി രവികുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേസുമായി ബന്ധപ്പെട്ട് രാഹുൽ ഒളിവിലായിരുന്നു ഈ കേസില്‍ മദ്രാസ് ഹൈക്കോടതി നേരത്തെ രാഹുലിന് ജാമ്യം നല്‍കിയെങ്കിലും സത്യവാങ്‌മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി കോടതി ഇത് റദ്ദാക്കുകയും അറസ്റ്റിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടൻ സുപ്രീം കോടതിയെ സമീപിച്ചത്.
read also: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം ഞാൻ ആകെ ബ്ലാങ്ക് ആയിരുന്നു: കമൽ
‘നന്ദിനി’ എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയനായ രാഹുല്‍ രവിയും ലക്ഷ്മിയും 2020 ഡിസംബറിലാണ് വിവാഹിതരായത്. അടുത്തിടെ ഇവര്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
Post Your Comments