
മകൾ മാളവികയെ കല്യാണം ആലോചിച്ച യുവാവിനെക്കുറിച്ച് പറഞ്ഞു നടൻ ജയറാം. കെനിയയിൽ യാത്രപോയപ്പോഴുണ്ടായ ഒരു സംഭവമാണ് താരം പങ്കുവച്ചത്. ടൂറിന് വന്ന ഗൈഡ് ആണ് മാളവികയെ കല്ല്യാണം ആലോചിച്ചതെന്നും പതിനഞ്ച് പശുക്കളെ കൂടി വാങ്ങിക്കാമെന്ന് അയാൾ ഉറപ്പുനൽകിയതായും ജയറാം പറയുന്നു.
READ ALSO: സ്വയംഭോഗം ചെയ്തുകൊണ്ടാണ് സംസാരിക്കുന്നതെന്ന് യുവാവ്: ഫോണ് നമ്പറും വീഡിയോയും പുറത്തുവിട്ട് ആര്യ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘കുട്ടിക്കാലം തൊട്ട് തന്നെ മക്കൾക്ക് വീട്ടിൽ എന്തും അമ്മയോടും അച്ഛനോടും വന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് അവർക്ക് സുഹൃത്തുക്കളോട് പറയേണ്ട കാര്യമില്ല. എന്തുകാര്യമുണ്ടെങ്കിലും ഓടി അമ്മയോട് പറയും. അത് കഴിഞ്ഞ് എന്നോടും പറയും. ഒരിക്കൽ കെനിയയിൽ ഒരു ടെന്റിൽ താമസിച്ചിരുന്നു. ഇവനാണ് ഗൈഡായി ഞങ്ങളെ സ്ഥലങ്ങൾ കാണിക്കുന്നത്. അവന്റെ മുഖത്ത് പാടുകളുണ്ട്. ഇതെന്താണെന്ന് ചോദിച്ചപ്പോൾ പശുക്കളുമായി പോകുന്ന വഴി സിംഹം അറ്റാക്ക് ചെയ്തതാണെന്ന് അവൻ. സിംഹത്തെ കോല് വെച്ച് കുത്തി പശുക്കളെ രക്ഷപ്പെടുത്തിയ ധീരമായ കഥയൊക്കെ പറഞ്ഞു.
അവന് ഞാൻ സിംഹമെന്ന് പേര് വെച്ചു. അവൻ ഞങ്ങളെ ഗ്രാമത്തിലേക്ക് കൊണ്ട് പോയി. പതിനഞ്ച് പശുക്കൾ സ്വന്തമായുണ്ടെങ്കിൽ കല്യാണം കഴിക്കാമെന്നതാണ് അവിടത്തെ രീതി. രണ്ട് പേരെ അവൻ അപ്പോൾ തന്നെ കല്യാണം കഴിച്ചിട്ടുണ്ട്. പോകാൻ നേരത്ത് അവൻ മാറി നിന്ന് എന്നെ വിളിച്ചു.
ഞാൻ നന്നായി നോക്കിക്കോളാം, പതിനഞ്ച് പശുക്കളെ കൂടി മേടിക്കാം, മോളെ കെട്ടിച്ച് തരാമോയെന്ന് ചോദിച്ചു. ചക്കിയന്ന് പത്താം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. പോടായെന്ന് ഞാൻ. തിരിച്ച് വരുമ്പോൾ അവൻ സെന്റിമെന്റലായി പാതി കരഞ്ഞ് നിൽക്കുകയാണ്. അങ്ങനെയെങ്കിലും എന്റെ മനസ് മാറിയാലോ എന്നവൻ കരുതി’. – ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞു.
Post Your Comments