ഇക്വഡോര്‍: ചാനൽ സ്റ്റുഡിയോയില്‍ തോക്കുധാരികള്‍ ഇരച്ചുകയറി പരിപാടി തടസപ്പെടുത്തി. ടിവി പരിപാടിയുടെ തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് മുഖംമൂടി ധരിച്ച ആയുധധാരികള്‍ കടന്നുകയറി അക്രമം കാണിച്ചത്.
ഇക്വഡോറിലെ ടിവി സ്റ്റേഷനായ ടിസിയുടെ സ്റ്റുഡിയോയിൽ ലൈവ് പ്രോഗ്രാം നടക്കുന്ന സമയത്ത് എത്തിയ അക്രമകാരികള്‍ തോക്കുകള്‍ ഉയര്‍ത്തിക്കാട്ടി ജീവനക്കാരോടു തറയില്‍ ഇരിക്കാന്‍ പറഞ്ഞു. ഇതിനിടെ വെടിയുടെ ശബ്ദം കേള്‍ക്കുകയും ചാനലില്‍ നടന്നുകൊണ്ടിരുന്ന ടെലിവിഷന്‍ പരിപാടി തടസപ്പെടുകയും ചെയ്തു.
read also:ലക്ഷദ്വീപ് എന്റെ ബക്കറ്റ് ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു: പിന്തുണയുമായി ഉണ്ണി മുകുന്ദനും താരങ്ങളും
അതേസമയം മറ്റൊരു ചാനല്‍, അക്രമം നടന്ന ചാനലിന്റെ പുറത്തുനിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു.
Post Your Comments