പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് പിന്നാലെ ‘ബോയിക്കോട്ട് മാലദ്വീപ്’ ക്യാമ്പയിൻ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് മാലദ്വീപിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചത്. അതിനൊപ്പം തന്നെ ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയേറുകയാണ്.
മാലിയിലേക്ക് പോകാതെ ലക്ഷദ്വീപിലേക്ക് പോകാനാണ് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദനും നടിമാരായ രചന നാരായണൻകുട്ടിയും ശ്വേതാ മേനോനും . ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച താരങ്ങൾ എന്റെ ബക്കറ്റ് ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
ലക്ഷദ്വീപും ആൻഡമാനും പോലുള്ള ഇന്ത്യൻ ദ്വീപുകള്‍ കണ്ട് തീര്‍ത്തതിന് ശേഷം വിദേശ രാജ്യങ്ങള്‍ കാണാമെന്നാണ് ശ്വേത ഫേസ്ബുക്കില്‍ കുറിച്ചത്. അടുത്ത യാത്ര എന്തുകൊണ്ട് ഇവിടേക്ക് ആക്കിക്കൂടായെന്ന അടിക്കുറിപ്പാണ് രചന നാരായണൻകുട്ടിപങ്കുവച്ചത്.
Post Your Comments