GeneralLatest NewsMollywoodNEWSWOODs

1997ല്‍ കണ്ണൂര്‍‌ ആദ്യമായി സ്വര്‍ണക്കപ്പ് ഉയര്‍ത്തുമ്പോള്‍ ഞാനും അതിന്റെ ഭാഗമായിരുന്നു: സുബീഷ് സുധി

കലോത്സവത്തിനെടുത്ത ഫോട്ടോ സുനില്‍ മാഷുടെ ശേഖരത്തില്‍ നിന്ന് എനിക്ക് ലഭിച്ചു

62-മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വർണ്ണ കിരീടം ചൂടി കണ്ണൂര്‍ ജില്ല മടങ്ങുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുൻപുള്ള തന്റെ കലോത്സവ ഓര്‍മകള്‍ പങ്കുവച്ച് നടൻ സുബീഷ് സുധി. 1997ല്‍ എറണാകുളത്ത് വെച്ച നടന്ന സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ആദ്യമായി ചാമ്പ്യന്മാരായപ്പോള്‍ താനും അതിന്റെ ഭാഗമായിരുന്നു എന്ന് താരം ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. രാമന്തളി സ്കൂളിന്റെ ‘അഭയം ഈ ആകാശം’ എന്ന നാടകത്തിലാണ് സുബീഷ് അന്ന് ഉണ്ടായിരുന്നത്.

അന്ന് ഫോട്ടോ എടുത്തെങ്കിലും ഫോണും സോഷ്യല്‍മീഡിയയും ഇല്ലായിരുന്നതു കൊണ്ട് സൂക്ഷിച്ചുവെക്കാൻ കഴിഞ്ഞില്ലെന്നും താരം കുറിച്ചു.

read also: ഈ നിമിഷം മരിച്ചാല്‍, എന്‍റെ ബാക്കിയുള്ള ആയുസ് മമ്മൂട്ടി സാറിന് വേണ്ടി കൊടുക്കണേന്നാണ് പ്രാർത്ഥന: ശ്രീജ

സുബീഷ് സുധിയുടെ കുറിപ്പ്

62-ാമത് സ്കൂള്‍ കലോത്സവം കൊല്ലത്ത് സമാപിച്ചിരിക്കുന്നു. 1997-ല്‍ എറണാകുളത്ത് വച്ച്‌ നടന്ന കലോത്സവത്തില്‍ കണ്ണൂര്‍ ചാമ്ബ്യന്മാരായിരുന്നു. അന്ന് ആ കൂട്ടത്തില്‍ ഞാനുണ്ടായിരുന്നു. നാടകത്തിന്..
കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച്‌ അന്ന് പങ്കെടുക്കാൻ സാധിച്ചിരുന്നു. രാമന്തളി സ്കൂളിന്റെ ‘അഭയം ഈ ആകാശം’ എന്നതായിരുന്നു നാടകം.

സുനില്‍ കുന്നരുവിന്റെ[സുനില്‍ മാഷ് ]രചനയില്‍ സുരേന്ദ്രൻമാഷ് സംവിധാനം ചെയ്ത ആ നാടകം കാണികള്‍ക്കിടയില്‍ ആവേശം നിരച്ച ഒരു നാടകമായിരുന്നു. ആ വര്‍ഷം തന്നെയാണ് കണ്ണൂര്‍ ചാമ്ബ്യന്മാരാവുന്നതും.ചാമ്ബ്യന്മാരുടെ ഫോട്ടോയിലൊക്കെ ഞാൻ നിന്നിരുന്നു. പക്ഷെ, ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയയുടെ സ്വാധീനം അന്നില്ലല്ലോ. (ഫോണും) അതുകൊണ്ട് ഫോട്ടോ സൂക്ഷിച്ച്‌ വയ്ക്കാൻ കഴിഞ്ഞില്ല. ഫോട്ടോയെടുക്കാൻ നല്ല ക്യാമറ പോലുമില്ലാത്ത കാലം.

പിന്നീട്‌ഒരു വര്‍ഷം കഴിഞ്ഞ് തിരുവനന്തപുരത്തായിരുന്നു കലോത്സവം.
ആ വര്‍ഷവും രാമന്തളി സ്കൂളിനെ പ്രതിനിധീകരിച്ച്‌ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാൻ സാധിച്ചിരുന്നു.
ആ കലോത്സവത്തിനെടുത്ത ഫോട്ടോ സുനില്‍ മാഷുടെ ശേഖരത്തില്‍ നിന്ന് എനിക്ക് ലഭിച്ചു.കണ്ണൂര്‍ ചാമ്ബ്യന്മാരായപ്പോള്‍ ഓര്‍മ്മയില്‍ വന്നത് പഴയ കലോത്സവക്കാലമാണ്.ചാമ്ബ്യന്മാരായ കണ്ണൂര്‍ ജില്ലാ ടീമിന് എല്ലാവിധ ആശംസകളും. ചാമ്ബ്യൻപട്ടം ലഭിക്കാതെ പോയവര്‍ വീണ്ടും പോരാടുക.
പോരാടുന്നവരുടേതാണ് ലോകം.

shortlink

Post Your Comments


Back to top button