GeneralLatest NewsNEWS

ഭാര്യ നോര്‍ത്ത് ഇന്ത്യനാണോ? രസം നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാക്കാം, ഇൻസ്റ്റന്റ് രസം വാങ്ങൂ: പരസ്യം വിവാദത്തിൽ

ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ആളുകൾ തമ്മിലുള്ള വിവാഹത്തെയും ഈ പരസ്യം പ്രോത്സാഹിപ്പിക്കുന്നു

പല ഉത്പന്നങ്ങളും വിറ്റഴിക്കാൻ ആകർഷകമായ പരസ്യങ്ങൾ കമ്പനിക്കാർ പുറത്തു വിടാറുണ്ട്. അത്തരത്തില്‍ ബംഗളൂരുവിലെ ഒരു ബസിന് പിന്നില്‍ പതിച്ച ഒരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ഒരു ഇന്‍സ്റ്റന്റ് രസം നിര്‍മാണ കമ്പനിയുടെതാണ് പരസ്യം. ‘ഭാര്യ നോര്‍ത്ത് ഇന്ത്യന്‍ ആണോ? എങ്കില്‍ വിഷമിക്കേണ്ട, സെക്കന്റുകള്‍ക്കുള്ളില്‍ രസം തയ്യാറാക്കാം’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. തേജസ് ദിനകര്‍ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

read also: 1997ല്‍ കണ്ണൂര്‍‌ ആദ്യമായി സ്വര്‍ണക്കപ്പ് ഉയര്‍ത്തുമ്പോള്‍ ഞാനും അതിന്റെ ഭാഗമായിരുന്നു: സുബീഷ് സുധി

എന്നാൽ, പരസ്യത്തിലുള്ളത് സെക്‌സിസ്റ്റ് പ്രയോഗമാണെന്നും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും ഒരുപോലെ അപമാനിക്കുന്നതാണെന്നും ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പരസ്യത്തില്‍ ആണ്‍, പെണ്‍ വേര്‍തിരിവ് കാണിക്കുന്നു എന്നും ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ആളുകളെ വേർതിരിച്ചു കാണിക്കുന്നുവെന്നും നോർത്ത് ഇൻഡ്യാക്കാരെ ആക്ഷേപിക്കുന്നുവെന്നും ചിലർ വിമർശിക്കുന്നു. എന്നാൽ ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ആളുകൾ തമ്മിലുള്ള വിവാഹത്തെയും ഈ പരസ്യം പ്രോത്സാഹിപ്പിക്കുന്നു എന്നു അഭിപ്രായപ്പെടുന്നവരുമുണ്ട്.

shortlink

Post Your Comments


Back to top button