കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് അമൃത നായർ. ലേഡീസ് റൂം എന്ന ടെലിവിഷന്‍ സീരിസില്‍ അമൃതയ്ക്കൊപ്പം അമ്മ അമ്പിളിയും വേഷമിടുന്നുണ്ട്. ആരാധകരുമായി പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ അമൃതയും അമ്മയും സംവദിക്കാറുണ്ട്. ഇരുവരും ഒരുമിച്ച് യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെടുന്നതും പതിവാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് അമൃത പങ്കുവെച്ച യൂട്യൂബ് വീഡിയോയാണ്.
അമൃതയ്ക്ക് അമ്മയും സഹോദരനും മാത്രമേയുള്ളോ അച്ഛനെവിടെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സ്ഥിരമായി വരാറുണ്ട്. ഈ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരങ്ങൾ. പുതിയ ക്യൂ ആന്‍ഡ് എ സെക്ഷനിലും ഒരുപാട് ആളുകള്‍ എന്നോട് ചോദിക്കുന്ന ഒരു ചോദ്യം അച്ഛനെക്കുറിച്ചാണ്, അതിനെക്കുറിച്ച് അമ്മ സംസാരിക്കുമെന്ന് പറഞ്ഞാണ് അമൃത അമ്മയെ വീഡിയോയിലേക്ക് വിളിക്കുന്നത്.
‘എല്ലാവരും ഞങ്ങളെ ഇറിറ്റേറ്റ് ചെയ്യുന്നത് പോലെയാണ് പലപ്പോഴും അച്ഛനെ കുറിച്ച് ചോദിക്കാറുള്ളത്. ഞങ്ങള്‍ വീഡിയോ എടുക്കാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ടു രണ്ടര വര്‍ഷമായി. ഇത്രയും നാളായിട്ടും അമൃതയുടെ അച്ഛന്റെ ഫോട്ടോയോ, കാര്യങ്ങളോ ഞങ്ങള്‍ വീഡിയോയില്‍ കാണിച്ചിട്ടില്ല. അതില്‍ നിന്നും നിങ്ങള്‍ക്ക് കാര്യം മനസ്സിലാക്കാം. ഒന്നുകില്‍ അച്ഛന് മരിച്ചു പോയി കാണും അല്ലെങ്കില്‍ അച്ഛന് ഇല്ല എന്ന്. ഇതില്‍ ഏതെങ്കിലും സംഭവിച്ചിട്ടുണ്ടാകുമല്ലോ. പിന്നെയും പിന്നെയും എന്തിനാണ് അച്ഛനെന്തിയേ എന്ന് ചോദിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ അമൃതയുടെ അച്ഛന് ഭൂചലനത്തില്‍ പെട്ടുപോയി. ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. ഇവള് ജനിക്കും മുന്‍പേ അങ്ങനെ ഉണ്ടായി. ഇനിയും അത് ചോദിച്ചാല്‍ ഞാന്‍ വയലന്റായി പോകും ഗൈയ്സ്.’, അമൃതയുടെ അമ്മ പറയുന്നു.
‘എന്റെ അമ്മ ഒരു സിംഗിള്‍ പാരന്റാണ്. എന്നെയും അനിയനെയും അമ്മ വളര്‍ത്തിയതും അങ്ങനെയാണ്. ഇനി ആരും അച്ഛനെ കുറിച്ച് ചോദിക്കരുത്. ചോദിക്കുന്നവര്‍ക്ക് വളരെ വ്യക്തമായിട്ടും മാന്യമായിട്ടും ഉത്തരം ഞാന്‍ തരുന്നതായിരിക്കുമെന്ന്’, അമൃത പറയുന്നു.
Post Your Comments