BollywoodGeneralLatest NewsNEWSWOODs

ഈ പാറ്റ എവിടെ നിന്നും വന്നു!! അന്ന് പരിഹസിച്ചവർ ഇന്ന് നടനെ പുകഴ്ത്തുന്നു

രണ്ട് വര്‍ഷം മുമ്പ് വിക്രാന്ത് മാസിയെ കങ്കണ പാറ്റയെന്ന് വിളിച്ചിരുന്നു.

ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനം കേട്ട താരമാണ് ബോളിവുഡ് നടൻ വിക്രാന്ത് മാസി. ഇപ്പോഴിതാ താരത്തിന്റെ ‘ട്വല്‍ത് ഫെയില്‍’ എന്ന ചിത്രം കണ്ടതിന് ശേഷം നടനെ പ്രശംസിച്ച് കങ്കണ റണാവത്. അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനോട് ആണ് വിക്രാന്തിനെ കങ്കണ ഉപമിച്ചിരിക്കുന്നത്. ഒരിക്കല്‍ പാറ്റ എന്ന് വിക്രാന്തിനെ കങ്കണ വിമര്‍ശിസിച്ചിരുന്നു.

‘എന്തൊരു ഗംഭീര സിനിമ. ഹിന്ദി മീഡിയത്തില്‍ പഠിച്ചു വളര്‍ന്ന ആളാണ് ഞാനും. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ജനറല്‍ വിദ്യാര്‍ഥിയായതിനാല്‍, എന്റെ സ്‌കൂള്‍ വര്‍ഷങ്ങളില്‍ റിസര്‍വേഷന്‍ ഇല്ലാതെ എന്‍ട്രി ടെസ്റ്റുകളില്‍ പങ്കെടുക്കണമായിരുന്നു. സിനിമയില്‍ ഉടനീളം ഞാന്‍ കരഞ്ഞു. ഒരിക്കലും ഒരു വിമാന യാത്രയില്‍ ഇത്രയും കരഞ്ഞിട്ടില്ല, എന്റെ സഹയാത്രികര്‍ ആശങ്കയോടെ നോക്കുന്നത് കാണാമായിരുന്നു. വിധു സാര്‍ വീണ്ടും എന്റെ ഹൃദയം കീഴടക്കി, വിക്രാന്ത് മാസി അതിശയിപ്പിക്കുന്നതാണ്. വരും വര്‍ഷങ്ങളില്‍ ഇര്‍ഫാന്‍ ഖാന്‍ സാബ് അവശേഷിപ്പിച്ച ശൂന്യത ഈ നടന്‍ നികത്തിയേക്കാം. നിങ്ങളുടെ കഴിവിന് അഭിവാദ്യങ്ങള്‍’- എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.

read also: ഭാര്യ അശ്വതിയോട് സ്വന്തം സഹോദരൻ ആരാണെന്നു ചോദിച്ചാൽ സുരേഷ് ഗോപി എന്നാവും ഉത്തരം: ജയറാം

അതേസമയം, രണ്ട് വര്‍ഷം മുമ്പ് വിക്രാന്ത് മാസിയെ കങ്കണ പാറ്റയെന്ന് വിളിച്ചിരുന്നു. വിവാഹവസ്ത്രം അണിഞ്ഞുള്ള നടി യാമി ഗൗതമിനെ രാധേമായെ പോലെയുണ്ട് എന്നു വിക്രാന്ത് മാസി കമന്റ് ചെയ്തിരുന്നു. ഇത് ഇഷ്ടപ്പെടാത്ത കങ്കണ ‘എവിടെ നിന്നു വന്നു ഈ പാറ്റ, എന്റെ ചെരുപ്പ് കൊണ്ടുവരൂ’ എന്നായിരുന്നു മറുപടിയായി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button