ഭാര്യ അശ്വതിയോട് സ്വന്തം സഹോദരൻ ആരാണെന്നു ചോദിച്ചാൽ സുരേഷ് ഗോപി എന്നാവും ഉത്തരം: ജയറാം

മലയാള സിനിമയുടെ മുൻ നിര താരങ്ങളിൽ ശ്രദ്ധേയനാണ് ജയറാം. കാലങ്ങളായുള്ള തന്റെ സിനിമാ ജീവിതത്തിൽ ജയറാം കെട്ടിയാടിയ വേഷങ്ങൾ നിരവധിയാണ്. സിനിമയ്ക്ക് പുറെ മിമിക്രി കലാകാൻ, ആനപ്രേമി, ചെണ്ടക്കാരൻ തുടങ്ങിയ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലർ ആണ് ജയറാമിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചത്രം. സിനിമയുടെ ട്രൈലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ക്രൈം മെഡിക്കല്‍ ത്രില്ലര്‍ ഴോണറില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തുടര്‍ പരാജയങ്ങളില്‍ നിന്ന് ജയറാമിന്റെ തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് എല്ലാവരുടേയും പ്രതീക്ഷ.

അടുത്തിടെ ജയറാം സുരേഷ് ​ഗോപിയെ അനുകരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു പരിപാടിയിൽ തെലുങ്ക് ​ഗാനം സുരേഷ്​ ​ഗോപി ആലപിച്ചിരുന്നു. ഇതാണ് ജയറാം അനുകരിച്ചത്. വീഡിയോ വൻ തോതിൽ വൈറൽ ആകുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയെ അനുകരിച്ചത് അദ്ദേഹത്തിന്റെ സമ്മതം ചോദിച്ചിട്ടാണെന്ന് ജയറാം പറയുന്നു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ജയറാം മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ സഹോദരനെ പോലെയാണു സുരേഷ്. ഭാര്യ അശ്വതിയോട് സ്വന്തം സഹോദരൻ ആരാണെന്നു ചോദിച്ചാൽ സുരേഷ് ഗോപി എന്നാവും ഉത്തരം. സുരേഷ് ഗോപിയെ അനുകരിച്ചതൊക്കെ സമ്മതം ചോദിച്ചതിനു ശേഷമാണ്. എന്റെ സഹോദരനെ പോലെയാണു സുരേഷ്’, ജയറാം പറയുന്നു.

അതേസമയം, എല്ലാ തീരുമാനങ്ങളും കുടുംബത്തോട് ആലോചിച്ചാണ് എടുക്കാറുള്ളത് എന്ന് ജയറാം പറയുന്നു. സിനിമയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മകന്‍ കാളിദാസിന്റെ നിര്‍ദേശപ്രകാരമാണ് മലയാളത്തില്‍ ബ്രേക്ക് എടുത്തത് എന്നും ജയറാം വ്യക്തമാക്കി. പണ്ടത്തെ പോലെ അല്ല സിനിമ എന്നും പി ആര്‍ വര്‍ക്കൊക്കെ വേണ്ട കാലമാണ് ഇത് എന്നും ജയറാം പറഞ്ഞു. നമ്മള്‍ നമ്മളെ തന്നെ ബിസിനസ് ചെയ്യണം എന്നും എന്നാല്‍ താനതില്‍ നൂറ് ശതമാനം തോറ്റ ആളായിട്ടാണ് തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment