
സിനിമ റിവ്യൂ പറഞ്ഞതിന് പിന്നാലെ ഭീഷണി ഉണ്ടെന്നും അതിനാൽ ഇനി റിവ്യൂ പറയില്ലെന്നും ഉണ്ണി വ്ലോഗ്സ്. സംവിധായകൻ അനീഷ് അൻവർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് എളമക്കര പൊലീസിന് നൽകിയ പരാതിയിൽ ഉണ്ണി പറയുന്നു. എന്നാൽ, ഇതിനു പിന്നാലെ ഉണ്ണിയ്ക്കെതിരെ പരിഹാസം ഉയർത്തി സംവിധായകൻ വിസി അഭിലാഷ്.
read also: അദ്ദേഹം എന്നെ ഒരടി അടിച്ചാല്‍ ഞാനും തിരിച്ചടിക്കും: വിവാഹമോചനത്തിന് പിന്നാലെ നടിയുടെ വെളിപ്പെടുത്തൽ
കുറിപ്പ്
അയ്യോ!!!?
നീ റിവ്യൂ ഇടുന്നത് നിർത്തിയാൽ
നാളെ മുതൽ പുഴകൾ ഒഴുകില്ല… ആകാശത്ത് കിളികൾ പറക്കില്ല. സമുദ്രങ്ങൾ മഹാ നിശബ്ദതയെ അഭയം പ്രാപിക്കും!
കൊച്ചിൻ മെട്രോ സർവീസ് നിർത്തും!
വന്ദേഭാരത് പാതി വഴിയിൽ ഓട്ടം നിലയ്ക്കും! മമ്മൂട്ടിയും മോഹൻലാലും അഭിനയം ഉപേക്ഷിച്ച് സന്യാസത്തിന് പോകും! ജോഷി സാർ സിനിമ കാണുന്നതും സിനിമയെടുക്കുന്നതും അവസാനിപ്പിക്കും!!
പിണറായി രാജി വയ്ക്കും!
തീയറ്ററിൽ സിനിമ തുടങ്ങുന്ന നിമിഷം മുതൽ തീരുംവരെ കുനിഞ്ഞിരുന്ന് മൊബൈലിലും കുത്തി ഇരിക്കുക;
ഷോ കഴിഞ്ഞ പാടേ റൂമിൽ ചെന്ന് പടം കൊള്ളില്ല എന്ന് പരിഹസിച്ച് വീഡിയോ ഇടുക…
ഇതാണോടാ നിൻ്റെ റിവ്യൂ?
Post Your Comments