തെന്നിന്ത്യന്‍ സിനിമാലോകത്തെ ഗ്ലാമര്‍ നായികയായിരുന്ന രംഭ സൂപ്പര്‍താരം രജനീകാന്തിനെക്കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഒരു അഭിമുഖത്തിൽ രജനീകാന്തിനൊപ്പം അരുണാചലത്തില്‍ ഒന്നിച്ച് അഭിനയിച്ച അനുഭവം താരം പങ്കുവച്ചിരുന്നു. തന്നെ പറ്റിക്കാനായി രജനീകാന്തും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് സെറ്റിലെ ലൈറ്റ് ഓഫ് ചെയ്‌തെന്നും ഒരാള്‍ തന്നെ പിന്നില്‍ നിന്ന് തട്ടിവിളിച്ചെന്നുമാണ് രംഭ പറഞ്ഞത്. രജനി സാറാണ് ഇത് ചെയ്തതെന്ന് താന്‍ പിന്നീട് അറിഞ്ഞെന്നും രംഭ പറയുന്നുണ്ട്.
read also: മോഹൻലാലിനും സുജാതയ്ക്കും കിട്ടേണ്ട നാഷണൽ അവാർഡ് ആട്ടിമറിക്കപ്പെട്ടു: വെളിപ്പെടുത്തലുമായി സിബി മലയിൽ
‘സല്‍മാന്‍ ഖാനൊപ്പം ബന്ധന്‍ എന്ന ചിത്രം ഷൂട്ട് ചെയ്യുന്നതിനൊപ്പമാണ് രജനീകാന്തിനൊപ്പമുള്ള അരുണാചലം ചെയ്യുന്നത്. ഒരു ദിവസം സല്‍മാനും ജാക്കി ഷറോഫും അരുണാചലത്തിന്റെ സെറ്റില്‍ എത്തിയിരുന്നു. ഞാന്‍ അവരെ ആലിംഗനം ചെയ്തപ്പോള്‍ രജനി സാര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നീട് ഒരാള്‍ വന്ന് പറഞ്ഞു രജനി സാര്‍ എന്നോട് ബുദ്ധിമുട്ടിലാണെന്ന്. ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ രജനി സാറിനോട് ചോദിച്ചപ്പോള്‍, തന്നോട് വളരെ ഫോര്‍മലായി പെരുമാറിയിട്ട് നോര്‍ത്തില്‍ നിന്ന് വന്ന നടന്മാരെ കെട്ടിപ്പിടിച്ചത് എന്തിനാണ് എന്നാണ് എന്നോട് ചോദിച്ചത്. അദ്ദേഹവും ടീമും എന്നെ കളിപ്പിച്ചതും എനിക്കോര്‍മയുണ്ട്. അവര്‍ ലൈറ്റ് ഓഫ് ചെയ്തതിനു ശേഷം അപ്രതീക്ഷിതമായി ആരോ എന്നെ പിന്നില്‍ നിന്ന് തട്ടിവിളിച്ചു. ഞാന്‍ അലറിവിളിച്ചു. ലൈറ്റ് ഓണ്‍ ചെയ്തതിനു ശേഷം ആരാണ് എന്നെ തൊട്ടത് എന്ന ചര്‍ച്ചയുണ്ടായി. പിന്നീടാണ് രജനി സാറാണ് എന്നെ പ്രാങ്ക് ചെയ്തത് എന്ന് അറിയുന്നത്’. – രംഭ പറഞ്ഞത്.
Post Your Comments