തെന്നിന്ത്യൻ സിനിമാ ലോകത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഐശ്വര്യ രാജേഷ്. ടെലിവിഷൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ഐശ്വര്യ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. തമിഴകത്ത് വലിയ ജനപ്രീതി നേടിയ മാനാട് മയിലാട് എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ വിജയിയായിരുന്നു ഐശ്വര്യ രാജേഷ്.
മാനാട് മയിലാടിന്റെ ജഡ്ജ് ആയിരുന്നു ഡാൻസ് കൊറിയോഗ്രാഫര്‍ കലാ മാസ്റ്റര്‍. ഐശ്വര്യ രാജേഷിനെക്കുറിച്ച് കലാ മാസ്റ്റര്‍ ഒരു അഭിമുഖത്തിൽ പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
read also: ഹണി റോസ് പോലും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു: ആറാട്ടണ്ണന്റെ പുതിയ വീഡിയോ
‘മാനാട് മയിലാടില് മത്സരാര്‍ത്ഥികളായെത്തിയ പലരും നല്ല നിലയിലെത്തി. ചിലര്‍ ഡാൻസ് മാസ്റ്ററായി. ചിലര്‍ സീരിയലുകളില്‍ അഭിനയിച്ചു. എനിക്ക് മറക്കാൻ പറ്റാത്തത് ഐശ്വര്യ രാജേഷിനെയാണ്. വളരെ കഷ്ടപ്പെട്ട് വന്ന കുടുംബവമാണത്. ഐശ്വര്യയുടെ അമ്മയും അച്ഛനും ഡാൻസറായിരുന്നു. അവളുടെ രണ്ട് സഹോദരൻമാൻ ആക്സിഡന്റില്‍ മരിച്ചു. മാനാട് മയിലാട് ഷോ നടക്കുന്ന സമയത്താണ് ഒരു സഹോദരൻ മരിച്ചത്. മാനാട് മയിലാടിന്റെ രണ്ടാം സീസണിന്റെ സമയത്താണ് ചേട്ടന് ആക്സിഡന്റ് ആയത്. ഷോ വിട്ട ഐശ്വര്യ അടുത്ത സീസണില്‍ വിജയിയായി. ഇപ്പോഴും ഐശ്വര്യ രാജേഷിന് തന്നോട് വലിയ ബഹുമാനമുണ്ടെന്നും’ കലാ മാസ്റ്റര്‍ അന്ന് പറഞ്ഞു.
നാല് സഹോദരങ്ങളാണ് ഐശ്വര്യ രാജേഷിനുള്ളത്. ഇതില്‍ രണ്ട് ജേഷ്ഠൻമാരാണ് മരിച്ചത്. മരണങ്ങള് ഐശ്വര്യയുടെ കുടുംബത്തെ ഏറെ ബാധിച്ചിരുന്നു.
Post Your Comments