തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് സജീവമായിരുന്ന നടിയാണ് നളിനി. നടൻ രാമരാജനെയാണ് നളിനി വിവാഹം ചെയ്തത്. വീട്ടുകാരെ എതിര്‍ത്ത് നളിനി രാമരാജനൊപ്പമുള്ള ജീവിതം ആരംഭിച്ചുവെങ്കിലും 2000 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ നളിനിയെക്കുറിച്ച് മകൾ അരുണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
അരുണയുടെ വാക്കുകൾ ഇങ്ങനെ,
പിരിഞ്ഞെങ്കിലും അമ്മയും അച്ഛനും തമ്മില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അരുണ പറയുന്നു. ‘വിവാഹമോചനത്തിന് ശേഷമാണ് അമ്മ അഭിനയ രംഗത്ത് തിരിച്ച് വന്നത്. അച്ഛനും അമ്മയും വളരെ സ്നേഹത്തിലായിരുന്നു. അവര്‍ പിരിയാൻ പോകുകയാണെന്ന് തലേന്ന് രാത്രി വരെയും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പിന്നെ ഞങ്ങള്‍ക്ക് വിശദീകരിച്ച് തന്നു. അച്ഛനും അമ്മയും രണ്ട് വീട്ടിലായിരിക്കും, ഒരു വ്യത്യാസവും നിങ്ങള്‍ക്ക് തോന്നില്ലെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മുന്നില്‍ അവര്‍ വഴക്കിട്ടിട്ടില്ല. മനോഹരമായി പിരിയാമെന്ന് കാണിച്ച് തന്നത് അമ്മയും അച്ഛനുമാണ്. അതിനാല്‍ എനിക്കും അനിയനും ഈ മാറ്റം എളുപ്പമായിരുന്നു’.
read also: ബിഗ് ബോസ് മലയാളം സീസൺ 6 വരുന്നു!! ഇത്തവണ മിന്നലടിക്കും
‘അച്ഛനെ കാണാൻ തോന്നുമ്പോള്‍ വീട്ടില്‍ പോയി കണ്ട് വരും. എല്ലാം സാധരണ പോലെ തന്നെയായിരുന്നു. അമ്മയും അച്ഛനും ഇതുവരെ പരസ്പരം ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. അവര്‍ പിരിഞ്ഞതിന് കാരണം എന്തെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. അതവരുടെ പേഴ്സണല്‍ കാര്യമാണ്. എന്റെ വിവാഹ ജീവിതത്തിലോ സഹോദരന്റെ വിവാഹ ജീവിതത്തിലോ അവരും ഇടപെടാറില്ല. ഡിവേഴ്സിന്റെ സമയത്ത് സ്കൂളില്‍ എല്ലാവരും വന്ന് ആശ്വസിപ്പിക്കും. ഡിവോഴ്സ് നടക്കുമ്പോള്‍ കോടതിയില്‍ അമ്മ മയങ്ങി വീണു. അച്ഛനാണ് എടുത്ത് കൊണ്ട് പോയി വെള്ളം തളിക്കുകയും ജ്യൂസ് കൊടുക്കുകയുമെല്ലാം ചെയ്തത്. ജഡ്ജി ഒരു നിമിഷം ഷോക്ക് ആയി. ഡിവോഴ്സിനു വന്നത് തന്നെയാണോ എന്ന് അദ്ദേഹം ചിന്തിച്ചു,’ അരുണ പങ്കുവച്ചു
Post Your Comments