തമിഴ് സൂപ്പർതാരം അജിത്തിനെതിരെ ആരാധകർ. നടൻ വിജയകാന്ത് മരണപ്പെട്ടപ്പോൾ അജിത്ത് ക്യാപ്റ്റനെ കാണാൻ വന്നിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസമായിരുന്നു അജിത്തിന്റെ മൂത്ത മകൾ അനൗഷ്കയുടെ പിറന്നാൾ. പിറന്നാൾ ആഘോഷിക്കുന്ന അജിത്തിന്റെയും കുടുംബത്തിന്റെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് താരത്തിനെതിരെ വിജയകാന്തിന്റെ ആരാധകർ രംഗത്ത് വന്നത്. വിജയകാന്ത് അന്തരിച്ച സമയത്ത് അജിത്ത് നൃത്തം ചെയ്യുന്ന ഒരു വീഡിയോ വൈറലായതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിജയ് അടക്കമുള്ള താരങ്ങൾ ഷൂട്ടിങ് സെറ്റിൽ നിന്നുമാണ് മരണ വാർത്ത അറിഞ്ഞ് കാണാൻ ഓടി എത്തിയത്. വിശാൽ പൊട്ടിക്കരഞ്ഞുകൊണ്ട് ആദരാഞ്ജലി അർപ്പിച്ച വീഡിയോയും വൈറലായിരുന്നു.
ഒട്ടുമിക്ക താരങ്ങളും വന്നപ്പോൾ അജിത്ത് വരാതിരുന്നത് ഒരു വിഭാഗം വിജയകാന്ത് ആരാധകരെയും പ്രകോപിതരാക്കിയിട്ടുണ്ട്. അജിത്ത് സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള വിശദീകരണവുമായി സിനിമാ നിരൂപകൻ ചെയ്യാറു ബാലു കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
‘അജിത്ത് വരാത്തത് വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. അതുപോലെ പാർട്ടിയിൽ അജിത്ത് ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയും വൈറലായിട്ടുണ്ട്. അസർബൈജാനിൽ ഇപ്പോൾ വിടാമുയർച്ചിയുടെ ഷൂട്ട് നടക്കുകയാണ്. ഷൂട്ടിങ് സെറ്റിന് ആവശ്യമായ സാധനങ്ങളൊന്നും ലഭിക്കാത്ത സ്ഥലത്താണ് അസർബൈജാൻ. കാലാവസ്ഥ, ഭാഷ തുടങ്ങിയവയുടെ പ്രശ്നങ്ങൾക്കൊണ്ടും അണിയറപ്രവർത്തകർ അവിടെ ബുദ്ധിമുട്ടിയാണ് ഷൂട്ട് നടത്തുന്നത്. അതുപോലെ തന്നെ വിജയകാന്ത് മരിച്ചപ്പോൾ അജിത്ത് ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നുണ്ട്. പക്ഷെ ആരാധകരിൽ പലരും അത് വിശ്വസിക്കാൻ തയ്യാറായിട്ടില്ല. അതുപോലെ തന്നെ വിജയകാന്ത് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഫൈറ്റ് സീനിൽ അഭിനയിക്കുമ്പോൾ അജിത്തിന് പരിക്കേറ്റിരുന്നു. അതിന്റെ ചികിത്സയ്ക്കായി താരം ദുബായിലേക്ക് വന്നിരുന്നു അതുകൊണ്ടാണ് താരം വിജയകാന്തിനെ കാണാൻ വരാതിരുന്നതെന്നും റിപ്പോർട്ടുണ്ട്. അജിത്തിനും വിജയകാന്തിനും ഇടയിൽ നല്ലൊരു സൗഹൃദമുണ്ടായിരുന്നു. പരിക്കേറ്റില്ലായിരുന്നുവെങ്കിൽ അജിത്ത് ചിലപ്പോൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വന്നേനെ’, എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്.
Post Your Comments