സാജിദ് യഹിയ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തിറങ്ങി. പൂർണ്ണമായും ഒരു പ്രണയ ചിത്രത്തിൻ്റെ രസക്കുട്ടുകൾ ചേർത്തിറങ്ങിയിരിക്കുന്ന ഈ ട്രയിലർ ഇതിനകം സോഷ്യൽ മികച്ച പ്രതികരണവുമായി വൈറലായിരിക്കുന്നു. യൂത്തിൻ്റെ ചിത്രമായി ഇതിനകം ശ്രദ്ധ നേടിയ ഈ ചിത്രം ഹൃദയഹാരിയായ ഒരു പ്രണയകഥയാണു പറയുന്നത്. വലിയ മുതൽ മുടക്കോടെ എത്തുന്ന ഒരു ചിത്രം കൂടിയാണിത്.
സായിപ്പേ: കവിളത്തു കാക്കപ്പുള്ളിയുള്ള മദാമ്മ പെണ്ണുമായിട്ടാണ് മകൻ്റെ കറക്കം സുക്ഷിച്ചാൽ സായ്പ്പിനു കൊള്ളാം എന്ന് പ്രായമായ ഒരു അമ്മയുടെ വാക്കുകളിലൂടെയാണ് ട്രയിലർ തുടങ്ങുന്നത്.
read also: ഷോര്‍ട്‌സും ബനിയനും ധരിച്ച് വിവാഹ വേദിയിൽ വരൻ!! താരപുത്രിയുടെ വിവാഹത്തിന് നേരെ വിമർശനം
‘എടാ പ്രേമിക്കാൻ പോയാൽ ഇങ്ങനെയൊള്ള വിഷയങ്ങളൊക്കെ ഉണ്ടാകും. അതു നേരിടാൻ പഠിക്കണം. ഈ ലോകത്തുള്ള തോക്കും ബോംബും ബാക്കി എല്ലാ എല്ലാ അഷറു കളൂം , അതിനെയൊക്കെ നെഞ്ചും വിരിച്ചു നേരിടാൻ കഴിവുള്ളവനാടാ യഥാർത്ഥ കാമുകൻ.’- ഇതൊക്കെ പ്രേമിക്കുന്ന ചെക്കൻ്റെ വാപ്പ മകനു നൽകുന്ന ഉപദേശമാണ്.
മകൻ്റെ പ്രണയത്തെ ഇത്രയും രസകരമായും ആത്മാർത്ഥതയോടെയും വീക്ഷിക്കുന്ന ഒരു പിതാവിൻ്റെ വാക്കുകൾ ആരെയാണ് ആകർഷിക്കാത്തത്? ചിന്തിപ്പിക്കാത്തത്? ഇത്തരം ഹൃദയഹാരിയായ രംഗങ്ങളിലൂടെയാണ് ഖൽബിൻ്റെ അവതരണം.
ഒരു ഡസനോളം വരുന്ന ഇമ്പമാർന്ന ഗാനങ്ങൾ അരഡസനോളം വരുന്ന ആക്ഷനുകൾ … അങ്ങനെ ഈ ചിത്രം ഏറെ ആസ്വാദകരമാകുന്ന ഒരു ക്ളീൻ എൻ്റെർടൈനർ ആയിരിക്കുമെന്നതിൽ തർക്കമില്ല
പുതുമുഖമായ രഞ്ജിത്ത് സജീവ് ആണ് ഈ ചിത്രത്തിലെ നായകൻ. ഏറെ പ്രതീക്ഷ അർപ്പിക്കാൻ പോരുന്ന ഒരു നടനേക്കൂടി ഈ ചിത്രത്തിലൂടെ മലയാള സിനിമക്കു ലഭിക്കുമെന്നുറപ്പ്. നെഹാനസ്നിൻ എന്ന പുതുമുഖമാണ് നായികയായി എത്തുന്നത്.
സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി, കാർത്തിക്ക് ശങ്കർ, ജാസിം, ഷമീർ (ടീം ചൂരൽ ) അംബി.അബു സലിം ,സനൂപ് കുമാർ, വിഷ്ണു അഴീക്കൽ, (കടൽ മച്ചാൻ ) ആഷിക്ക് ഖാലീദ്, സച്ചിൻ ശ്യാം ,ശീ ധന്യ, മനോഹരി ജോയ് ,ആതിരാ പട്ടേrൽ, ചാലി പാലാ, സരസ ബാലുശ്ശേരി, സുർജിത്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
മൂന്നു സംഗീത സംവിധായകർ ഈ ചിത്രത്തിലുണ്ട്. പ്രകാശ് അലക്സ്, നിഹാൽ, വിമൽ എന്നിവർ. സുഹൈൽ കോയയുടേതാണു വരികൾ.
ഛായാഗ്രഹണം – ഷാരോൺ ശ്രീനിവാസ്.
എഡിറ്റിംഗ് – അമൽ മനോജ്.
കലാസംവിധാനം -അനീസ് നാടോടി.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു ‘
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ, – ഷിബു.ജി.സുശീലൻ
ഫ്രൈഡേ ഫിലിംഹനസ്,ഇൻ അസോസിയേഷൻ വിത്ത് ഫ്രാഗ്രന്റ നേച്ചർ ഫിലിം ക്രിയേഷൻസിൻ്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ഈ ചിത്രം ജനവരി പന്തണ്ടിന് പ്രദർശനത്തിനെത്തുന്നു’
വാഴൂർ ജോസ്.
Post Your Comments