
കൊല്ലം സുധിയുടെ വേർപാട് മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഞെട്ടലാണുണ്ടാക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് കാർ അപകടത്തിൽ കൊല്ലം സുധിക്ക് ജീവൻ നഷ്ടമായത്. മക്കൾക്കും ഭാര്യയ്ക്കും വേണ്ടിയായിരുന്നു സുധിയുടെ ജീവിതം. ക്രിസ്മസിന് പലരും സുധിയുടെ കുടുംബത്തെ മറന്നെങ്കിലും സുധിയുടെ സഹപ്രവർത്തകയും അവതാരകയുമായ ലക്ഷ്മി മറന്നില്ല. രേണുവിനും മക്കൾക്കുമുള്ള വസ്ത്രങ്ങളും കേക്കും കളിപ്പാട്ടങ്ങളുമെല്ലാമായാണ് ലക്ഷ്മി എത്തിയത്.
‘എല്ലാം ഞങ്ങൾക്ക് വേണ്ടി കരുതിവെച്ചിട്ട് സുധി ചേട്ടൻ പോയതുപോലെയായി എന്നാണ് രേണു ലക്ഷ്മിയോട് സംസാരിക്കവെ പറഞ്ഞത്. സുധി അപകട സമയത്ത് ഇട്ടിരുന്ന വസ്ത്രങ്ങളും രേണു വീഡിയോയിൽ കാണിച്ചു. സുധി അവസാനമായി ധരിച്ച വസ്ത്രം താൻ അലക്കിയിട്ടില്ലെന്നും ആ മണം അവസാനം വരെ തനിക്കൊപ്പം വേണമെന്നും’, രേണു പറഞ്ഞു.
സുധിയെ പോസ്റ്റുമാർട്ടത്തിന് കയറ്റും മുമ്പ് കണ്ട ഒരാൾ ലക്ഷ്മി മാത്രമാണ്. അന്ന് അവിടെ ചെന്ന് താൻ ബോഡി കാണുമ്പോൾ സുധി ചേട്ടൻ സന്തോഷത്തോടെ നിറ ചിരിയോടെ കിടക്കുന്നതായാണ് തോന്നിയതെന്ന് ലക്ഷ്മിയും വീഡിയോയിൽ പറഞ്ഞു. സുധി ജീവിച്ചിരുന്നപ്പോൾ സഹായിക്കാതിരുന്നതിനുള്ള കാരണവും ലക്ഷ്മി വീഡിയോയിൽ വെളിപ്പെടുത്തി. ഒരു കഷ്ടപ്പാടും തങ്ങളോട് ആരോടും സുധി പങ്കുവെച്ചിട്ടില്ലെന്നാണ് ലക്ഷ്മി നക്ഷ്ത്ര വീഡിയോയിൽ പറഞ്ഞത്.
Post Your Comments