
രണ്ടുമാസം മുൻപ് വിവാഹിതയായ നടി അമല പോൾ അമ്മയാകാനൊരുങ്ങുന്നു. നിറവയറിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭർത്താവ് ജഗദ് ദേശായിക്കൊപ്പമുളള ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ഇക്കഴിഞ്ഞ നവംബറിൽ അമലാപോളിന്റെയും ജഗദ് ദേശായിയുടെയും വിവാഹം.
അമ്മയാകുന്നെന്ന സന്തോഷ വാർത്ത അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകളുമായി എത്തിയത്. ഭൂരിഭാഗം പേരും അമലയ്ക്കും ജഗത്തിനും ആശംസകൾ അറിയിച്ചു. ചിലർ മറ്റ് ചില ചോദ്യങ്ങളും ഉന്നയിച്ചു. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയുന്നതിന് മുമ്പാണ് അമല ഗർഭിണിയായിരിക്കുന്നത്. നടി വിവാഹത്തിന് മുമ്പേ ഗർഭിണി ആയിരിക്കാം, അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം നടന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു.
ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് അദ്ദേഹം ഇപ്പോൾ. അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014–ലാണ് സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം നടന്നത്. 2017 -ൽ ഇവർ വിവാഹ മോചിതരായി.
പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദർ സിങ്ങുമായി താരം ലിവിങ് റിലേഷനിലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ഭവ്നിന്ദർ ശ്രമം നടത്തി എന്നായിരുന്നു അമലയുടെ വിശദീകരണം.
Post Your Comments