![](/movie/wp-content/uploads/2024/01/ira.jpg)
ബോളിവുഡ് താരം ആമിര്‍ ഖാന്റെ പുത്രി ഇറ ഖാന്റെ വിവാഹം സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറയുകയാണ്. ഫിറ്റ്നെസ് ട്രെയ്നര്‍ ആയ വരന് നുപുര്‍ ശിഖരെയാണ് വരൻ. വിവാഹ വേദിയിൽ നുപുർ നടത്തിയ ചില പ്രവര്‍ത്തികള്‍ കാരണമാണ് വിവാഹത്തെ ട്രോളന്മാര് ഏറ്റെടുത്തത്.
സാധാരണ നോര്‍ത്ത് ഇന്ത്യന്‍ വിവാഹങ്ങളില്‍ വരന്മാര് കുതിരപ്പുറത്തും ആഡംബര കാറുകളിലും വേദിയിലെത്തുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം 8 കിലോമീറ്റര്‍ ജോഗ് ചെയ്താണ് നുപുര്‍ വിവാഹ വേദിയിലേക്ക് എത്തിയത്. ജോഗ് ചെയ്ത് വന്ന അതേ വേഷത്തില്‍ ഒരു ഷോര്‍ട്സും ബനിയനും ധരിച്ചു നുപുര്‍ വിവാഹ വേദിയിലെത്തിയതും വിമർശനത്തിന് കാരണമാകുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്തതിന് ശേഷമായിരുന്നു പരമ്പരാഗത രീതിയിലുള്ള വിവാഹം.
വിവാഹവേദിയെ അപമാനിക്കുന്ന തരത്തിലാണ് നുപുർ എത്തിയതെന്ന വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്.
Post Your Comments