GeneralLatest NewsMollywoodNEWSWOODs

എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും നട്ടുച്ചയുമൊക്കെ കണ്ടയാളെന്നു നവ്യ, സന്ധ്യ ആരാണെന്ന അന്വേഷണത്തിൽ ആരാധകർ

ഈ സന്തോഷം കാണുമ്പോള്‍ ഓര്‍മപ്പെടുത്തലിന് നന്ദി പറയാതെ വയ്യ

സമൂഹമാദ്ധ്യമങ്ങളില്‍ സജീവമാണ് നടിയും നർത്തകിയുമായ നവ്യ നായര്‍. താരത്തിന്റെ ഓരോ പോസ്റ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നവ്യ സ്വന്തം സഹോദരിയായി കാണുന്ന സന്ധ്യയുടെ പിറന്നാളിന് സര്‍പ്രൈസ് കൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

read also: നടൻ പ്രേംജി വിവാഹിതനാകുന്നു, വിനൈതയാണോ വധുവെന്ന ചർച്ചയുമായി ആരാധകര്‍

‘എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും നട്ടുച്ചയും ഒക്കെ കണ്ടവള്‍ . എത്ര കൊടുത്താലും മതിവരാത്ത ആളുകളുള്ള കാലത്ത് ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കുന്ന ചിലരുണ്ട്. ഇവര്‍ കൂടെയുള്ളതാണ് എന്റെ അഹങ്കാരം. ജന്മദിനങ്ങളൊന്നും ഓര്‍ക്കാത്ത എന്നെ ഓര്‍മിപ്പിച്ചത് അമ്മയാണ്. ഈ സന്തോഷം കാണുമ്പോള്‍ ഓര്‍മപ്പെടുത്തലിന് നന്ദി പറയാതെ വയ്യ. ഒരായിരം ജന്മദിനങ്ങള്‍ താൻ എന്റെകൂടെ ഉണ്ടാകാൻ പ്രാര്‍ത്ഥിക്കുന്നു’ – നവ്യ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button