സംവിധായകന് ജൂഡ് ആന്തണിക്കെതിരെ വിമര്‍ശനവുമായി നടന് ജിനോ ജോണ്‍. നടന് ആന്റണി വര്‍ഗീസിനെതിരെ ജൂഡ് ആന്തണി ആരോപണങ്ങളുമായി വീണ്ടും എത്തിയതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകനെതിരെ വിമര്‍ശനങ്ങളുമായി ജിനോ ജോണ്‍ രംഗത്തെത്തിയിരിക്കുന്നത്.
ജൂഡ് മികച്ച സംവിധായകന് ആണെങ്കിലും കോഴി കാഷ്ടം ഛര്ദ്ദിക്കുന്നവനാണെന്നും അടി ഇരന്ന് വാങ്ങാന്‍ ജനിച്ച ഇത്തരകാരാണ് മലയാള സിനിമയുടെ ഗതികേടായി മാറുന്നത് എന്നാണ് ജിനോ ജോണ്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
ജിനോ ജോണിന്റെ കുറിപ്പ്:
ജൂഡ് ആന്റണി ജോസഫ് ഒരു മികച്ച സംവിധായകനാണ് അതിലുപരി… കോഴി കാഴ്ടം ഛര്ദ്ദിക്കുന്നവനാണ്…! വാ തുറന്നാല്‍ ആ നാറ്റം കേരളത്തെ മുഴുവന്‍ മൂക്ക് പൊത്തിക്കും..! അടി ഇരന്ന് വാങ്ങാന്‍ ജനിച്ച ഇത്തരകാരാണ് മലയാള സിനിമയുടെ ഗതികേടായി മാറുന്നത്…! കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ജൂഡ് മാപ്പും പറഞ്ഞ് തീര്‍ന്ന വിഷയം വ്യക്തിപരമായ പബ്ലിസിറ്റിക്ക് വേണ്ടി, വീണ്ടും വളച്ചൊടിച്ച് വസ്തുത വിരുദ്ധമായി..
ഒരു പ്രമുഖ ചാനലില്‍ പുലമ്പികൊണ്ടിരിക്കുന്നു…! ഇവനെ കുറിച്ച് പറയാനുള്ളത്… എത്ര മികച്ച കഴിവുകളുണ്ടെങ്കിലും മനോഭാവവും പ്രവൃത്തിയും വായില്‍ നാക്കും ശെരിയല്ലെങ്കില്‍.. അടി എവിടെ ചെന്നാലും ഇരന്നുവാങ്ങുമെന്നാണ്…! സദാസമയവും പുലമ്പ്യം പറയുന്ന ജൂഡിന്റെ നാക്ക്.. നേരെയാക്കാന്‍ അത് ഉപ്പിലിടേണ്ടിവരും..!
Leave a Comment