Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralKollywoodLatest NewsNEWS

സൂപ്പര്‍ താരം സിനിമയില്‍ നിന്നും വിട പറയും, നടന്റെ കുടുംബ ജീവിതം തകരും: ജ്യോതിഷി വേണു സ്വാമിയുടെ വെളിപ്പെടുത്തൽ

സൂപ്പർ താരവും സ്റ്റാർ അവതാരകനും ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ

താരങ്ങളുടെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തി സെലിബ്രിറ്റിയായ ജ്യോതിഷി വേണു സ്വാമിയുടെ പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രവചനം വൈറൽ. ഒരു സൂപ്പര്‍ താരം ഈ വര്‍ഷം സിനിമാ മേഖലയോട് വിട പറയുമെന്നാണ് വേണു സ്വാമിയുടെ വെളിപ്പെടുത്തൽ. ആരോഗ്യപരമായ കാരണങ്ങളാല്‍ സിനിമയില്‍ നിന്ന് നിന്ന് വിട്ടുനില്‍ക്കുമെന്നും ഈ വര്‍ഷമോ അടുത്ത വര്‍ഷമോ താന്‍ വ്യവസായം വിടുമെന്ന് നടന്‍ പറഞ്ഞേക്കുമെന്നും വേണു സ്വാമി പറയുന്നു. എന്നാല്‍ ആ സൂപ്പര്‍ താരം ആരാണെന്ന് അദ്ദേഹം പറഞ്ഞില്ല.

read also: അഞ്ചാമത് കലാഭവൻ മണി മെമ്മോറിയല്‍ അവാര്‍ഡ് : മികച്ച നടൻ മോഹൻലാല്‍, നടി മീരാ ജാസ്മിൻ

അതുപോലെ തന്നെ ഇന്‍ഡസ്ട്രിയിലെ ഒരു സ്റ്റാര്‍ അവതാരകന്റെ വ്യക്തിജീവിതം പൊതു സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടപ്പെടുമെന്നും അതോടെ അയാള്‍ പെരുവഴിയിലെത്തുന്ന അവസ്ഥയാകുമെന്നും വേണു സ്വാമി പറയുന്നു. വ്യക്തിജീവിതത്തില്‍ അവരുടെ പങ്കാളി എത്രമാത്രം വേദനയും ബുദ്ധിമുട്ടും അനുഭവിച്ചതെന്നു പുറംലോകം അറിയുമെന്നും ഇത് എല്ലാവരെയും അമ്പരപ്പിക്കുമെന്നും സ്വാമി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. സൂപ്പർ താരവും സ്റ്റാർ അവതാരകനും ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.

shortlink

Post Your Comments


Back to top button