GeneralLatest NewsMollywoodNEWSWOODs

ആ സിനിമയുടെ കാര്യം ഞാൻ മറന്നുപോയി, പക്ഷേ മമ്മൂട്ടി ഓര്‍ത്തെടുത്ത് പറഞ്ഞു: നടൻ നവാസ് വള്ളിക്കുന്ന്

ഇനിയെന്തു വേണമെനിക്ക്, ഇതിലും വലിയ പരിചയപ്പെടല്‍ വേറെ കാണുമോ

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷം ഓര്‍ത്തെടുത്ത് നടൻ നവാസ് വള്ളിക്കുന്ന് . പരിചയപ്പെടുത്താതെ തന്നെ തന്‍റെ പേരും അഭിനയിച്ച സിനിമകളും മമ്മൂട്ടി ഇങ്ങോട്ട് പറഞ്ഞുവെന്നും താൻ പോലും ആ സിനിമയു‌ടെ രംഗങ്ങളെക്കുറിച്ച്‌ മറന്നുപോയെന്നും നവാസ് പറയുന്നു. ഇതിലും വലിയ പരിചയപ്പെടല്‍ വേറെ കാണുമോ എന്നും നവാസ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

read also: നടി അപൂര്‍വ ബോസിനു ‘ബംഗാളി’ കല്യാണം: ദൃശ്യങ്ങള്‍ വൈറൽ

കുറിപ്പ് പൂർണ്ണ രൂപം,

കേരള ക്രൈം ഫയല്‍ എന്ന എന്‍റെ വെബ് സീരീസ് സമയത്ത് കണ്ണൂര്‍ സ്ക്വാഡ് ഷൂട്ടിംഗിനായി മമ്മുക്ക മഹാരാജാസില്‍ ഉണ്ട് എന്നറിഞ്ഞപ്പോള്‍ ഒന്ന് കാണാനും പറ്റിയെങ്കില്‍ അടുത്തു പോയി പരിചയപ്പെടാനുമായി അങ്ങോട്ട് ചെന്നു.

അസീസിക്ക എന്നെക്കുറിച്ച്‌ പറയാൻ തുടങ്ങിയപ്പോള്‍, അത് തടഞ്ഞ് ഒന്നാലോചിച്ച ശേഷം ആദ്യം എന്നോട് നവാസ് അല്ലേ എന്നും പിന്നെ അതിനൊപ്പം വള്ളിക്കുന്നെന്നും കൂട്ടി ചേര്‍ത്തു. അന്തം വിട്ട് നിന്ന എന്നോട് നീ ഇന്ദ്രജിത്തിന്‍റെ കൂടെ അഭിനയിച്ച ഒരു സിനിമയില്ലേ, അതേതായിരുന്നു എന്ന് ചോദിച്ചു.

ഇന്ദ്രജിത്തല്ല, പൃഥ്വിരാജ് ആണെന്നും സിനിമ കുരുതി ആണെന്നും ഞാൻ പല കുറി തിരുത്തിയിട്ടും എന്നെ മറുത്തു പറയാനുവദിക്കാതെ മമ്മുക്ക അതേ ചോദ്യം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒടുവില്‍ മമ്മുക്ക തന്നെ ‘ഹലാല്‍ ലൗ സ്റ്റോറി’യെന്ന് പറഞ്ഞു.

ആ സിനിമയില്‍ കുറഞ്ഞ സീനില്‍ മാത്രം വന്നു പോകുന്ന എനിക്ക് ഇന്ദ്രൻ ചേട്ടനുമായി കോമ്പിനേഷൻ സീനില്ലാത്തതിനാല്‍ ഞാനത് ഓര്‍ത്തതേയില്ല, എങ്കിലും മമ്മുക്ക എന്നെ ഓര്‍ത്തെടുത്തു…

പിന്നെ, നമ്മുടെ കൂടെയൊന്നും സിനിമയില്‍ അഭിനയിക്കാൻ വിളിച്ചാല്‍ നീ വരില്ല അല്ലേ എന്ന് കൂടി ചോദിച്ചു…ഏറ്റെടുത്ത സിനിമയുടെ ഷൂട്ട് തീരാത്തതിനാല്‍ ‘നേരറിയാൻ സിബിഐ’ യില്‍ നിന്നും അവസാന നിമിഷം പിൻമാറേണ്ടി വന്നതും മമ്മുക്ക ഓര്‍ത്തിരുന്നു.

ഇനിയെന്തു വേണമെനിക്ക്, ഇതിലും വലിയ പരിചയപ്പെടല്‍ വേറെ കാണുമോ… ചില നേരങ്ങള്‍ അങ്ങനെയാണ്, ആരുമല്ലെങ്കിലും നമ്മളറിയാതെ തന്നെ നമ്മള്‍ ആരൊക്കെയോ ആയി മാറുന്ന നല്ല നേരങ്ങളാകും…

ഒരു യുദ്ധം ജയിച്ച രാജാവിനെ പോലെ ഞാൻ അന്ന് ഉള്ളു നിറഞ്ഞ് തിരികെ മടങ്ങുമ്ബോള്‍ കൂടെ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാൻ ഞാൻ പാടേ മറന്നു പോയിരുന്നു. ഒരു വര്‍ഷത്തിനിപ്പുറം സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്ത് ഒരു സുഹൃത്ത് എനിക്ക് അയച്ചു തന്ന ഞാൻ അറിയാതെടുത്ത വീഡിയോ കണ്ടപ്പോള്‍ പഴയ ഓര്‍മകള്‍ ഉള്ളില്‍ അറിയാതൊരു കുളിരായി പടരുന്നു..

shortlink

Related Articles

Post Your Comments


Back to top button