ലൈംഗികാരോപണ വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനൊപ്പം വേദി പങ്കിട്ട തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിലിനും നടൻ കമൽഹാസനും എതിരെ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപാദ. വൈരമുത്തു രചിച്ച ‘മഹാകവിതൈ’യുടെ പ്രകാശന ചടങ്ങിലായിരുന്നു ഇവർ പങ്കെടുത്തത്. ഇതിനെതിരെയായിരുന്നു ഇവരുടെ പ്രതികരണം.
‘ഞാൻ വിലക്ക് അനുഭവിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ ഏറ്റവും ശക്തരായ ചില പുരുഷന്മാര്‍ എന്റെ പീഡകനോപ്പം വേദി പങ്കിടുന്നു. കരിയറിലെ കുറെയേറെ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു’, ചിന്മയി ശ്രീപാദ ട്വീറ്റ് ചെയ്തു. പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും പങ്കെടുത്തിരുന്നു.
‘ലൈംഗിക കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന മുഴുവൻ ആവാസവ്യവസ്ഥയും ഈ നിമിഷം മുതല്‍ നശിക്കാൻ തുടങ്ങട്ടെ, എന്റെ ആഗ്രഹം സഫലമാകുന്നതുവരെ ഞാൻ പ്രാര്‍ത്ഥിക്കും. എന്തായാലും എനിക്ക് മറ്റൊന്നും ചെയ്യാനില്ല’- എന്നും ചിന്മയി എക്‌സില്‍ കുറിച്ചു.
Post Your Comments