GeneralLatest NewsMollywoodNEWSWOODs

നടി അപൂര്‍വ ബോസിനു ‘ബംഗാളി’ കല്യാണം: ദൃശ്യങ്ങള്‍ വൈറൽ

ഗുരുവായൂര്‍ വെച്ച്‌ നടന്ന മാലയിടല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി അപൂര്‍വ ബോസ് വിവാഹിതയായി. അടുത്ത സുഹൃത്തായ ധിമന്‍ തലപത്രയാണ് വരന്‍.

ധിമന്റെ വീട്ടുകാരുടെ ആചാരപ്രകാരം ബംഗാളി രീതിയിലാണ് ചടങ്ങുകൾ നടത്തിയത്. ഡിസംബറില്‍ രാജസ്ഥാനില്‍ വെച്ചുനടന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.

read also: ജയനെ പോലെ മസില്‍ കാണിച്ച് ഭീമന്‍ രഘു, നാണത്തോടെ നോക്കി സണ്ണി ലിയോൺ; വീഡിയോ വൈറൽ

ബംഗാളി സ്‌റ്റൈല്‍ വിവാഹത്തിന്റെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. കൂടാതെ ഗുരുവായൂര്‍ വെച്ച്‌ നടന്ന മാലയിടല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

‘പകിട’, ‘ഹേയ് ജൂഡ്’, ‘പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍’, ‘പൈസ പൈസ’, തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട അപൂർവ ഇപ്പോൾ സ്വിറ്റ്‌സര്‍ലന്റിലെ ജനീവയിലാണ് ജോലി ചെയ്യുന്നത്.

shortlink

Post Your Comments


Back to top button