വിവാഹ നിശ്ചയം കഴിഞ്ഞു : കാമുകിയ്‌ക്കൊപ്പമുള്ള നടൻ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ വൈറൽ

വെള്ളയും പിങ്കും കലര്‍ന്ന ഗൗണില്‍ തനുവും വെള്ള ജീന്‍സും പിങ്ക് ഷര്‍ട്ടും ധരിച്ച് ഷൈനും

മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം അഭിമുഖങ്ങളിലും പൊതുപരിപാടികളിലുമൊക്കെയായി സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

read also: പെൺകുട്ടിയുടെ ശരീരത്തിൽ ഒഴിച്ചത് മദ്യമോ? രാം ഗോപാൽ വർമയുടെ ന്യൂഇയർ ആഘോഷം വിവാദത്തിൽ

കാമുകി തനുവിനെ  മാസങ്ങൾക്ക് മുൻപ് മാധ്യമങ്ങളുടെ മുമ്പില്‍ താരം പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വെള്ളയും പിങ്കും കലര്‍ന്ന ഗൗണില്‍ തനുവും വെള്ള ജീന്‍സും പിങ്ക് ഷര്‍ട്ടും ധരിച്ച് ഷൈനും   ചടങ്ങിലെത്തി.  ഷൈനിന്റെ മാതാപിതാക്കളും ചടങ്ങിലുണ്ട്. വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും തനൂജ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.

വിവാഹനിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനും തനൂജയ്ക്കും ആശംസകളുമായി എത്തുന്നത്.

Share
Leave a Comment