അഞ്ചാമത് കലാഭവൻ മണി മെമ്മോറിയല്‍ അവാര്‍ഡ് : മികച്ച നടൻ മോഹൻലാല്‍, നടി മീരാ ജാസ്മിൻ

നടി അനശ്വര രാജന് ‘നേര്’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പുരസ്കാരം ലഭിച്ചു.

അഞ്ചാമത് കലാഭവൻ മണി മെമ്മോറിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘നേര്’ എന്ന ചിത്രത്തിലൂടെ മോഹൻലാല്‍ മികച്ച നടനായും ‘ക്യൂൻ എലിസബത്ത്’ ലെ പ്രകടനത്തിലൂടെ മീരാ ജാസ്മിൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. കലാഭവൻ മണിയുടെ 53 -ആം ജന്മദിനമായ ജനുവരി ഒന്നിനാണ് പ്രഖ്യാപിക്കപ്പെട്ടത്.

ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ‘തീപ്പൊരി ബെന്നി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ജഗദീഷിനെ മികച്ച സഹനടനായും ‘ഫാലിമി’ യിലെ അഭിനയത്തിലൂടെ മഞ്ജുപിള്ളയെ മികച്ച സഹനടിയായും തെരഞ്ഞെടുത്തു. നടി അനശ്വര രാജന്  അഭിനയത്തിന് പ്രത്യേക പുരസ്കാരം ലഭിച്ചു.

read also: ആ സിനിമയുടെ കാര്യം ഞാൻ മറന്നുപോയി, പക്ഷേ മമ്മൂട്ടി ഓര്‍ത്തെടുത്ത് പറഞ്ഞു: നടൻ നവാസ് വള്ളിക്കുന്ന്

‘അടിയന്തരാവസ്ഥക്കാലത്തെ പ്രണയം’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിഹാല്‍ അഹമ്മദ് മികച്ച പുതുമുഖ നടനായും ‘ചീന ട്രോഫി’ എന്ന ചിത്രത്തിലെ അഭിനയ മികവിന് ദേവികാ രമേഷ് പുതുമുഖ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

രാഹുല്‍ തങ്കച്ചൻ മികച്ച നിശ്ചല ഛായഗ്രാഹനായും വിനായക് രമേഷ് മികച്ച ബാലപ്രതിഭയായും ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടൻ മനോജ് കെയുവിന് പ്രത്യേക പുരസ്കാരവും ലഭിച്ചു. ‘ആര്‍ ഡി എക്സ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ നഹാസ് ഇദായത്ത് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും ടിനു പാപ്പച്ചൻ ‘ചാവേര്‍’ എന്ന ചിത്രത്തിലൂടെ പ്രത്യേക പുരസ്കാരവും കരസ്ഥമാക്കി.

Share
Leave a Comment