GeneralLatest NewsMollywoodNEWSWOODs

സുരേഷേട്ടൻ ഡേറ്റ് തന്നില്ല, പിന്നീട് റീ ഷൂട്ടിനു ജോഷി സമ്മതിച്ചില്ല അങ്ങനെയൊരു ചരിത്രം ആ സീനിനുണ്ട്: ഇടവേള ബാബു

മൂന്നരക്കൊല്ലത്തോളം ആ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ആളാണ് ഞാൻ.

മലയാളത്തിലെ വമ്പൻ താരനിര അണിനിരന്ന ചിത്രമായിരുന്നു ജോഷിയുടെ സംവിധാനത്തിൽ 2008-ൽ പുറത്തിറങ്ങിയ ട്വന്റി- ട്വന്റി. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും വേഷമിട്ട ഈ ചിത്രത്തെക്കുറിച്ച് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.

ഇനി ലോകത്തൊരിക്കലും സംഭവിക്കാത്ത സിനിമയാണ് ട്വന്റി- ട്വന്റി എന്നു ഇടവേള ബാബു പറയുന്നു. കൂടാതെ ഈ സിനിമ എങ്ങനെയാണ് എടുത്തത് എന്നറിയാൻ തെലുങ്കർ തന്നെ വിളിച്ച് കൊണ്ടുപോയി എന്നും ഇടവേള ബാബു അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു.

read also: ‘ബറോസ്’ തിയറ്ററുകളിലേക്ക് !! റിലീസ് പ്രഖ്യാപിച്ച്‌ മോഹൻലാല്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ട്വന്റി- ട്വന്റി ഇനി ലോകത്തൊരിക്കലും സംഭവിക്കാത്ത സിനിമയാണ്. എങ്ങനെ സംഭവിച്ചു എന്നറിയില്ല. മൂന്നരക്കൊല്ലത്തോളം ആ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ആളാണ് ഞാൻ.

വലിയൊരു ടീമിന്റെ ശക്തിയായിരുന്നു അത്. ദിലീപായിരുന്നു പ്രൊഡ്യൂസർ. ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും ഇതിന്റെ പകർപ്പവകാശം വിറ്റു. ഹൈദരാബാദിലെ തെലുങ്കർ എന്നെ വിളിച്ച് കൊണ്ടുപോയി. എങ്ങനെയാണ് ഈ സിനിമ എടുത്തതെന്ന് അറിയാൻ വേണ്ടി

മൂന്ന് ദിവസം അവിടെ താമസിച്ച് കഥകളൊക്കെ പറഞ്ഞതോടെ അടുത്ത ഫ്ലെെറ്റ് ടിക്കറ്റ് തന്ന് എന്നെ പറഞ്ഞയച്ചു. ഇങ്ങനെയാെരു സിനിമയുണ്ടാക്കുകയെന്ന് ആർക്കും ചിന്തിക്കാൻ പറ്റില്ല. പതിനേഴ് ഷെഡ്യൂളുകളായി ഏകദേശം 96 ദിവസമാണ് സിനിമ ഷൂട്ട് ചെയ്തത്. ഒരു ദിവസം ഒരു ഷെഡ്യൂൾ ഒക്കെയുണ്ടായിട്ടുണ്ട്.

ജോഷി സാറുടെ വലിയ കൈകൾ അതിന് പിന്നിലുണ്ട്. മനോഹരമായ സ്ക്രിപ്റ്റ് ആണ്. ഓരോരുത്തരും കൃത്യമാണ്. നമ്മൾ കാണാനാ​ഗ്രഹിക്കുന്നത് പോലെയാണ് എല്ലാവരെയും അതിൽ കാസ്റ്റ് ചെയ്തത്.

ലാലേട്ടന്റെ ചെരുപ്പ് വെക്കുന്ന ഷോട്ട് എടുക്കുന്നു. രാവിലെ മുതൽ ഉച്ചവരെ ഈ ഷോട്ട് ആണ്. എന്തോന്നാണിത്, എല്ലാവരെയും വിളിച്ചിരുത്തിയിട്ട് ചെരുപ്പും ഷൂട്ട് ചെയ്തിരിക്കുന്നെന്ന് അപ്പോൾ മമ്മൂക്ക പറയുന്നുണ്ട്. ചെരുപ്പ് ഷൂട്ട് ചെയ്യുന്നതിന്റെ രഹസ്യം ഞങ്ങൾ കുറച്ച് പേർക്കേ അറിയുള്ളൂ. ലാലേട്ടന്റെ ഇൻട്രൊഡക്ഷൻ സീനാണിത്. ഇന്റർവെൽ പഞ്ചിൽ സുരേഷേട്ടൻ മുകളിൽ നിന്നിറങ്ങി വരണം.

മൂന്ന് പേരും നിൽക്കുന്നതായിരുന്നു പഞ്ച്. പക്ഷെ അന്ന് സുരേഷേട്ടൻ ഡേറ്റ് തന്നില്ല. പിന്നീട് അത് റീ ഷൂട്ട് ചെയ്യാൻ പറ്റുമോയെന്ന് സുരേഷേട്ടൻ ചോദിച്ചു.പക്ഷെ ജോഷി സർ സമ്മതിച്ചില്ല അങ്ങനെയൊരു ചരിത്രം ആ സീനിനുണ്ട്. ട്വന്റി ട്വന്റിക്ക് ശേഷം ക്രിസ്റ്റ്യൻ ബ്രദേഴ്സ്, ചൈന ടൗൺ തുടങ്ങിയ മൾട്ടി സ്റ്റാർ സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ട്വന്റി ട്വന്റിയിലെ അത്രയും വലിയ താരനിര ഈ സിനിമകളിൽ ഇല്ലായിരുന്നു. സിനിമയെക്കുറിച്ച് നടൻ ദിലീപും സുരേഷ് ​ഗോപിയുമെല്ലാം മുമ്പ് സംസാരിച്ചിട്ടുണ്ട്. ട്വന്റി ട്വന്റി പോലെ വീണ്ടുമൊരു സിനിമ പ്രേക്ഷകർ ഏറെ ആ​ഗ്രഹിക്കുന്നുമുണ്ട്.’ – ഇടവേള ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button