സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ഹരീഷ് പേരടി. നമ്മുടെ പ്രധാന രാഷ്ട്രിയ നേതാക്കൻമാർ രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങൾ നിലനിൽക്കുമ്പോളും തമ്മിൽ കണ്ടാൽ കൈ കൊടുക്കും ഇടക്ക് കെട്ടിപിടിക്കും ചിലപ്പോൾ മുഖത്തോട് മുഖം നോക്കാതെയിരിക്കും എന്നാലും ഇവർ പരസ്പരം ഉപദ്രവിക്കാറില്ലെന്നും ആ ശീലം കാരണമാണ് ഇവർ നമ്മുടെ നേതാക്കൻമാർ ആവുന്നതെന്നും ഹരീഷ് പേരടി പറയുന്നു. അണികളും അവരവരുടെ നേതാക്കളെ മാതൃകയാക്കിയാൽ നാട്ടിൽ രാഷ്ട്രിയ സംഘർഷങ്ങൾ കുറയുമെന്നു താരം കൂട്ടിച്ചേർത്തു.
READ ALSO: ‘അഭിമാന നിമിഷം ഹാപ്പി ട്രൂ ന്യൂയർ’ – ബാലയുടെ ആരോപണങ്ങൾ പൊളിച്ച അമൃതയ്ക്ക് ഗോപി സുന്ദറിന്റെ ‘ലവ്’
കുറിപ്പ് പൂർണ്ണ രൂപം,
ഒരു പുതുവർഷം തുടങ്ങുകയാണ്…ഇവരൊക്കെ നമ്മുടെ പ്രധാന രാഷ്ട്രിയ നേതാക്കൻമാരാണ്…രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങൾ നിലനിൽക്കുമ്പോളും ഇവരോക്കെ തമ്മിൽ കണ്ടാൽ കൈ കൊടുക്കും ഇടക്ക് കെട്ടിപിടിക്കും ചിലപ്പോൾ മുഖത്തോട് മുഖം നോക്കാതെയിരിക്കും എന്നാലും ഇവർ പരസ്പരം ഉപദ്രവിക്കാറില്ല…ആ നല്ല പെരുമാറ്റം ശീലിച്ചതുകൊണ്ടാണ് ഇവർ നമ്മുടെ നേതാക്കൻമാർ ആവുന്നത്…എല്ലാ രാഷ്ട്രിയ പാർട്ടി അണികളും അവരവരുടെ നേതാക്കളെ മാതൃകയാക്കിയാൽ നാട്ടിൽ രാഷ്ട്രിയ സംഘർഷങ്ങൾ കുറയും എന്നാണ് എന്റെ ഒരു ഇത്…ഇനി ഏതെങ്കില്ലും നേതാവ് മറ്റവരെ ആക്രമിക്കണം എന്ന് നിങ്ങളോട് പറയുകയാണെങ്കിൽ നിങ്ങൾ ഇത്ര മാത്രം അവരോട് പറഞ്ഞാൽ മതി..അവരുടെ പ്രധാന നേതാവിനെ നിങ്ങൾ ആദ്യം അടിക്കു..എന്നിട്ട് ഞങ്ങൾ അടിക്കാമെന്ന് …അതോടെ നാട്ടിൽ സമാധാനം പുലരും…രാഷ്ട്രിയ അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തുക..അതോടൊപ്പം മനുഷ്യത്വവും ഉയർത്തിപിടിക്കുക …എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…??????❤️❤️❤️
Post Your Comments