CinemaLatest News

‘മമ്മൂട്ടി അഹങ്കാരിയാണ്, അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല’: മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം

മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. 2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനൽ നടത്തിയ അഭിപ്രായ സർവേയിലാണ് ഒരാൾ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. മമ്മൂട്ടി മരിക്കണം എന്നതാണ് 2024ല്‍ സംഭവിക്കേണ്ട മാറ്റം എന്നാണ് ഇയാള്‍ പറഞ്ഞത്.

‘കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക. മമ്മൂട്ടി മരണപ്പെടുക. അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ’, എന്നാണ് ഇയാൾ പറയുന്നത്.

ഇയാളെ തിരുത്താൻ അവതാരകൻ ശ്രമിക്കുന്നുണ്ട്. ഇതോടെ എല്ലാവരും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നല്ലേ നമ്മള്‍ എല്ലാവരും ആഗ്രഹിക്കുക എന്ന് യൂട്യൂബര്‍ ചോദിക്കുമ്പോള്‍, മമ്മൂട്ടി അഹങ്കാരിയാണ് എന്നാണ് ഇയാള്‍ പറയുന്നത്. ‘അങ്ങനെയല്ല, അഹങ്കാരിയാണ് മമ്മൂട്ടി, അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മള്‍ നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്. മോഹന്‍ലാല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ’ എന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
യൂട്യൂബര്‍ക്കെതിരെ അടക്കം വിമര്‍ശന കമന്റുകള്‍ എത്തുന്നുണ്ട്.

‘ആ പറഞ്ഞത് അയാള്‍ക്കും അദ്ദേഹത്തിന്റെ കുടുംബകാര്‍ക്കും സംഭവിക്കട്ടെ, ഇങ്ങനെയും മനുഷ്യരുണ്ടോ, വല്ലാത്ത കഷ്ടം തന്നെ, ഇയാള്‍ക്കെതിരെ കേസ് കൊടുക്കാന്‍ ആരുമില്ലേ ഇവിടെ, നല്ല അടി കിട്ടാത്ത കുറവുണ്ട്. ഇങ്ങനെയും മനുഷ്യന്മാര്‍ ഈ ലോകത്തുണ്ട് എന്നത് എന്നെ അമ്പരിപ്പിക്കുന്നു, ആങ്കര്‍ക്ക് നല്ല മറുപടി തിരിച്ച് കൊടുക്കാമായിരുന്നു, വര്‍ഗീയതയുടെ ഭയാനക മുഖം’, ഇങ്ങനെ പോകുന്നു കമന്റുകൾ.

shortlink

Related Articles

Post Your Comments


Back to top button