മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഇത്തവണത്തെ ക്രിസ്മസ് അടിച്ചുപൊളിക്കാൻ ലക്ഷ്മി കുടുംബസമേതം അന്തരിച്ച നടൻ കൊല്ലം സുധിയുടെ വീട്ടിലേക്ക് എത്തിയ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
സുധിയുടെ വേർപാട് സംഭവിച്ച് ഏഴ് മാസം മാത്രമെ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും ആ വേർപാടിന്റെ ദുഖം പേറിയാണ് കഴിയുന്നത്. ഇത്തവണ ക്രിസ്മസ് ആഘോഷിക്കേണ്ടെന്നാണ് സുധിയുടെ കുടുംബം തീരുമാനിച്ചത്. എങ്കിലും സുധിയുടെ മക്കൾക്ക് കൈനിറയെ സമ്മാനങ്ങളുമായാണ് ലക്ഷ്മി കാണാനായി ചെന്നത്. രേണുവിനും മക്കൾക്കും നിരവധി വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പപ്പാഞ്ഞിയുടെ വേഷവും കേക്കും എല്ലാം കൊണ്ട് ചെന്ന ലക്ഷ്മിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
Post Your Comments