
മലയാളം സീരിയല്‍ രംഗത്ത് വില്ലത്തിയായി തിളങ്ങിയ താരമാണ് അര്‍ച്ചന സുശീലൻ. രണ്ടാം വിവാഹത്തോടെ അഭിനയരംഗത്തു നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. ഇപ്പോഴിതാ താരം അമ്മയായ സന്തോഷം ആരാധകര്‍ക്കൊപ്പം പങ്കുവെക്കുകയാണ് അര്‍ച്ചന.
ഡിസംബര്‍ 28നാണ് അര്‍ച്ചനയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്. സീരിയല്‍ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് താരത്തിന് അഭിനന്ദനം അറിയിച്ചു രംഗത്തെത്തിയത്. ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നു എന്ന കുറിപ്പ് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തുകൊണ്ടായിരുന്നു താരം ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. 2021ലാണ് അര്‍ച്ചനയും പ്രവീണും വിവാഹിതരായത്.
Post Your Comments