നടനായും അവതാരകനായുമെല്ലാം തിളങ്ങുന്ന താരമാണ് ആദിൽ ഇബ്രാഹിം. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ആദിൽ ബിഗ് ബോസിൽ നിന്നും വിളിച്ചിട്ട് പോകാതിരുന്നതിനെ കുറിച്ചു പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഏറ്റവും അധികം ആരാധകരെ തന്നത് ഡി ഫോർ ഡാൻസ് ആണ്. ഫ്ലോറിലിട്ട് ഓടിച്ച് എന്റെ മുടിയൊക്കെ വെട്ടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മൊത്തത്തിൽ ഫൺ പരിപാടി അല്ലേ, നല്ല രസമായിരുന്നു. എനിക്ക് സിനിമയുമായി വീണ്ടുമൊരു ബന്ധം ഉണ്ടാക്കി തന്നത് ഡി ഫോർ ഡാൻസാണ്. പേളി നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിരുന്നു. പ്രസന്ന മാസ്റ്റർ ഉൾപ്പെടെയുള്ള ജഡ്ജസിനോട് നല്ല ബഹുമാനമുണ്ട്. എന്നാൽ അതൊന്നും കാണിക്കാതെയുള്ള പരിപാടിയാണ് അവിടെ ചെയ്യാൻ ശ്രമിച്ചത്.
പേളി പങ്കെടുത്ത ബിഗ്ബോസ് സീസണിലേക്ക് എന്നെയും വിളിച്ചിരുന്നു. ഇപ്പോഴും എന്നെ കൊണ്ട് അത് പറ്റുമെന്ന് തോന്നുന്നില്ല. പേളി പോയത് കൊണ്ട് അവൾക്ക് വേറെ ലെവലിൽ ഒരു ജീവിതമായി. എനിക്ക് പറ്റുന്ന ഷോ അല്ല അത്. എത്ര ചിരിച്ചു സംസാരിക്കുന്ന ആളാണ് എങ്കിലും എന്നെ ചൊറിഞ്ഞാൽ ഞാനും ചൊറിയുമല്ലോ. അങ്ങനെ ദേഷ്യമൊക്കെയുള്ള ആളാണ് ഞാൻ. ഇപ്പോഴും എനിക്ക് അതിൽ ഖേദമൊന്നുമില്ല. കാരണം ബിഗ്ബോസ് ചിലപ്പോ എനിക്ക് പറ്റുന്നതാവില്ല.’- ആദിൽ പറയുന്നു.
Post Your Comments