നെപ്പോളിയൻ അനശ്വരമാക്കിയ അറുപതു കഥാപാത്രങ്ങളെ നെയ്തെടുത്ത സ്വർണ സാരിയുമായി ഭാര്യ: വ്യത്യസ്തമായ ഒരു പിറന്നാൾ ആഘോഷം

ഗോൾഡ് ജെറി വർക്കിൽ ഉള്ള ഈ സാരി ഡിസൈൻ ചെയ്തത് ഇയ്‌ല സിൽക്ക് ആയിരുന്നു.

മംഗലശേരി നീലകണ്ഠന്റെ എതിരാളിയായ മുണ്ടക്കൽ ശേഖരന് ഇന്നും ആരാധകർ ഏറെയാണ്. തെന്നിന്ത്യൻ താരം നെപ്പോളിയനാണ് മുണ്ടക്കൽ ശേഖരനെ അനശ്വരമാക്കിയത്. ഇപ്പോഴിതാ, നടൻ നെപ്പോളിയന്റെ അറുപതാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു.

read also: അവസാനം ശരിക്കുള്ള ഒരുത്തനെ കിട്ടുന്നത് വരെ ഞാനിങ്ങനെ കല്യാണം കഴിച്ച് നടക്കും, മരിച്ചാലിതൊക്കെ പറ്റുമോ? രാഖി സാവന്ത്

ഭർത്താവിന്റെ അറുപതാമത്തെ പിറന്നാളിന് നെപ്പോളിയൻ അനശ്വരമാക്കിയ അറുപതു കഥാപാത്രങ്ങളുടെ രൂപവും പേരുകളും നെയ്തെടുത്ത സ്വർണ സാരിയാണ് ഭാര്യ ജയസുധ ധരിച്ചത്. അറുപതു കഥാപാത്രങ്ങളുടെ മുഖവും പേരുകളും സ്വർണ്ണനൂലിൽ തുന്നിച്ചേർത്തിരിക്കുകയാണ്. ഗോൾഡ് ജെറി വർക്കിൽ ഉള്ള ഈ സാരി ഡിസൈൻ ചെയ്തത് ഇയ്‌ല സിൽക്ക് ആയിരുന്നു.

Share
Leave a Comment