CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

ജീവിതം നന്നായി ആസ്വദിക്കുന്നത് ഭർത്താവ് മരിച്ച ശേഷം: താര കല്യാണിന്റെ വാക്കുകൾ ദിവസങ്ങൾ കഴിഞ്ഞും വിടാതെ സോഷ്യൽ‍ മീഡിയ

സ്വകാര്യ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താര

ഭർത്താവ് മരിച്ചതിന് ശേഷമാണ് ജീവിതം നന്നായി ആസ്വദിക്കുന്നതെന്ന നടി താര കല്യാണിന്റെ പ്രസം​ഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

പലരും ഞെട്ടലോടെയാണ് താരത്തിന്റെ വാക്കുകളെ കേട്ടത്. അത്രമേൽ പൊരുത്തമുള്ള ജോഡികളെന്ന് അറിയപ്പെട്ടിരുന്ന താര കല്യാണും ഭർത്താവും പ്രശ്നങ്ങളുടെ നടുവിലാണോ ജീവിച്ചിരുന്നത് എന്നാണ് പലരും ചോദിക്കുന്നത്.

എന്റെ മകളുടെ അച്ഛൻ പോയതിന് ശേഷം ഇപ്പോഴാണ് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നത് എന്ന് പറഞ്ഞ് തുടങ്ങിയ നടി, ആരും തരാഞ്ഞിട്ടല്ല, പക്ഷേ ജീവിതത്തിൽ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നില്ല, എന്നാൽ ഭർത്താവിന്റെ മരണശേഷം അത് ആവോളം കിട്ടുന്നുണ്ട് എന്ന് പറഞ്ഞതാണ് ആരാധകരെ അടക്കം ചൊടിപ്പിച്ചത്. ഒരു സ്വകാര്യ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താര കല്യാൺ.

വീ‍ഡിയോ ഇറങ്ങി ദിവസങ്ങളായിട്ടും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. പുറമെ മാതൃകാ കപ്പിൾസായി ജീവിച്ച നിങ്ങൾ ഭർത്താവ് മരിച്ചതിന് ശേഷമാണ് സ്വാതന്ത്ര്യം കിട്ടിയത് എന്ന് പറയുന്നത് ശരിയല്ലെന്നാണ് ഒരു വിഭാ​ഗം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button