
അന്തരിച്ച പ്രശസ്ത നാടക കൃത്ത് പ്രശാന്ത് നാരായണനെ അനുസ്മരിച്ച് മന്ത്രി സജി ചെറിയാൻ. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. മൂന്നു പതിറ്റാണ്ട് കാലം നാടക രംഗത്ത് നിറസാന്നിധ്യമായി നിലകൊണ്ട പ്രതിഭയെയാണ് അകാലത്തില്‍ നമുക്ക് നഷ്ടമായിരിക്കുന്നത്. സംവിധായകന് എന്നതിന് പുറമേ കോളമിസ്റ്റ്, അധ്യാപകൻ, പത്രപ്രവർത്തകൻ, നടൻ, നാടക രചയിതാവ്, ആട്ടക്കഥാകൃത്ത് എന്നീ നിലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ച വ്യക്തിയായിരുന്നു പ്രശാന്ത് എന്ന് മന്ത്രി കുറിച്ചു.
കുറിപ്പ് വായിക്കാം
പ്രശസ്ത നാടക സംവിധായകന് പ്രശാന്ത് നാരായണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലം നാടക രംഗത്ത് നിറസാന്നിധ്യമായി നിലകൊണ്ട പ്രതിഭയെയാണ് അകാലത്തില്‍ നമുക്ക് നഷ്ടമായിരിക്കുന്നത്.
സംവിധായകന് എന്നതിന് പുറമേ കോളമിസ്റ്റ്, അധ്യാപകൻ, പത്രപ്രവർത്തകൻ, നടൻ, നാടക രചയിതാവ്, ആട്ടക്കഥാകൃത്ത് എന്നീ നിലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഛായാമുഖി, സ്വപ്നം വാസവദത്തം, മണികര്‍ണ്ണിക തുടങ്ങിയ പ്രശാന്ത് നാരായണന്റെ നാടകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് ആദരാഞ്ജലികൾ.
Post Your Comments