CinemaIndian CinemaLatest News

രാം ഗോപാല്‍ വര്‍മ്മയുടെ തല വെട്ടി കൊണ്ടുവരുന്നവര്‍ക്ക് ഒരു കോടി നല്‍കും; ലൈവില്‍ ടി.ഡി.പി നേതാവ്, വിവാദം

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി പ്രഖ്യാപിച്ച തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് കോളിക്കപ്പുടി ശ്രീനിവാസ റാവുവിനെതിരെ സോഷ്യൽ മീഡിയ. ടിവി5 നടത്തിയ ഒരു തത്സമയ ടെലിവിഷന്‍ ചര്‍ച്ചയിലായിരുന്നു ശ്രീനിവാസ റാവുവിന്റെ വിവാദ പ്രസ്താവന. വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ ആർ.ജി.വി ആന്ധ്രാപ്രദേശ് പൊലീസില്‍ പരാതി നല്‍കി.

‘രാം ഗോപാല്‍ വര്‍മ്മയുടെ തല ആരെങ്കിലും കൊണ്ടുവന്നാല്‍ ഞാന്‍ അദ്ദേഹത്തിന് ഒരു കോടി രൂപ നല്‍കും’ എന്നാണ് ശ്രീനിവാസ റാവു പറയുന്നത്. ആര്‍.ജി.വിയെ ചുട്ടുകൊല്ലും എന്നും ശ്രീനിവാസ റാവു പറയുന്നുണ്ട്. ‘ദയവായി നിങ്ങളുടെ വാക്കുകള്‍ പിന്‍വലിക്കൂ’ എന്ന് അവതാരകന്‍ പറയുന്നതും ക്ലിപ്പിലുണ്ട്. ഈ വീഡിയോ ക്ലിപ്പുകള്‍ ആര്‍.ജി.വി തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുമുണ്ട്. ആര്‍.ജി.വിയുടെ ഏറ്റവും പുതിയ ചിത്രം ‘വ്യൂഹ’ത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പ്രസ്താവന.

‘ഒരു ന്യൂനപക്ഷ സമുദായത്തെ കുറിച്ച് ഇതു പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. അയാളെ വീട്ടില്‍ വെച്ച് ചുട്ടുകൊല്ലും. ചിരഞ്ജീവിയുടെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ എപ്പോഴും ചീത്ത പറയുന്നതിനാല്‍ രാം ഗോപാല്‍ വര്‍മ്മയെ സ്വതന്ത്രനായി വിഹരിക്കാന്‍ അനുവദിക്കരുത്. ഞാനും ചിരഞ്ജീവിയുടെ ആരാധകനാണ്, ഞാന്‍ പ്രതിഷേധിക്കുന്നു’, നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button