CinemaLatest NewsMollywoodWOODs

സുധിയുടെ മുഖത്തുണ്ടായിരുന്ന ആ പാട് എനിക്ക് തന്നിട്ടാണവൻ പോയത്, ആ മരണം എനിക്കിനിയും ഉൾക്കൊള്ളാനായിട്ടില്ല: ബിനു അടിമാലി

സുധിയന്ന് വണ്ടിയുടെ മുൻപിലാണ് ഇരുന്നത്

മലയാളികളെ ഏറെ വിഷമിപ്പിച്ച സംഭവമായിരുന്നു നടൻ കൊല്ലം സുധിയുടെ വിയോ​ഗം, പ്രോ​ഗ്രാം കഴിഞ്ഞ് മടങ്ങവേയായിരുന്നു വാഹനാപടത്തിൽ സുധിക്ക് ജീവൻ നഷ്ടമായത്. കാറിൽ സഞ്ചരിച്ചിരുന്ന ബിനു അടിമാലിക്കും പരിക്കേറ്റിരുന്നു.

പ്രിയ സുഹൃത്ത് നഷ്ടമായത് ഇന്നും വിശ്വസിക്കാനാവുന്നില്ലെന്നാണ് ബിനു പറയുന്നത്. സുധിയന്ന് വണ്ടിയുടെ മുൻപിലാണ് ഇരുന്നത്, എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തോന്നലുണ്ടായി.

എന്നും അവന്റെ മുഖത്ത് ഒരു പാട് കാണാം. ചിരിക്കുമ്പോൾ കൂടുതലായി അത് തെളിഞ്ഞുവരും, ഇപ്പോൾ ആ പാട് മുഖത്ത് എനിക്ക് വന്നു. ആ പാട് എനിക്ക് തന്നേച്ച് അവൻ പോയെന്നാണ് ബിനു അടിമാലി പറയുന്നത്.

 

shortlink

Post Your Comments


Back to top button