CinemaKollywoodLatest NewsWOODs

എനിക്ക് മാപ്പ് നൽകണം, പൊട്ടിക്കരഞ്ഞ് വിശാൽ വീഡിയോയിൽ: എന്ത് പറ്റിയെന്നറിയാതെ ആരാധകർ

എന്തിനിങ്ങനെ കരയുന്നുവെന്നാണ് വീഡിയോ കാണുന്നവർ ചോദിക്കുന്നത്

പൊട്ടിക്കരയുന്ന വിശാലിന്റെ വീഡിയോയാണ് തമിഴ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പ്രിയതാരം എന്തിനിങ്ങനെ കരയുന്നുവെന്നാണ് വീഡിയോ കാണുന്നവർ ചോദിക്കുന്നത്. വിദേശത്ത് ആയിരുന്നതിനാൽ ക്യാപ്റ്റൻ വിജയകാന്തിനൊപ്പം അവസാന സമയം ചിലവഴിക്കാൻ പറ്റിയില്ല എന്നതിൽ അതിയായ ദുഖമുണ്ടെന്നും കുറ്റബോധം ഉണ്ടെന്നും പറഞ്ഞാണ് വിശാൽ വികാരാധീനനായത്.

താങ്കളുടെ അടുത്ത് ഒരാൾ എത്തിയാൽ ഭക്ഷണം വയർ‌ നിറയെ നൽകും. നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് പ്രിയ ക്യാപ്റ്റനെന്നും വിശാൽ പറയുന്നു. നടികർ സംഘത്തിന് വേണ്ടി അങ്ങ് നൽകിയ സംഭാവനകൾ അനവധിയാണ്.

ഒരു നല്ല മനുഷ്യനായിരുന്നു നിങ്ങളെന്നും വിശാൽ. നിങ്ങളെ ഒരിക്കൽ കണ്ടുമുട്ടിയവർ ആരും മറക്കില്ല. ഒരു നല്ല നടനെന്നല്ല, മനുഷ്യനെന്ന് കാലം നിങ്ങളെ ഓർമ്മിപ്പിക്കുമെന്നും വിശാൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button