ചുരുങ്ങിയ കാലത്തേക്കെങ്കിലും തമിഴ്നാട് രാഷ്ട്രീയത്തില്‍ സ്വന്തമായ ഇടം കണ്ടെത്തി സാക്ഷാല്‍ കരുണാനിധിയേയും ജയലളിതയേയും പോലും വെല്ലുവിളിച്ചയാളാണ് വിജയകാന്ത്. തമിഴ് സിനിമാ ലോകത്ത് കമല്‍ ഹാസന്, രജനികാന്ത് എന്നിവരോട് മത്സരിച്ച് മൂന്നാമന് എന്ന പദവി അലങ്കരിച്ചത് പോലെ രാഷ്ട്രീയത്തിലും തന്റേതായ ഇടം കണ്ടെത്താന്‍ വിജയകാന്തിന് സാധിച്ചിരുന്നു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിക്കുകയാണ് തമിഴ് സിനിമാ ലോകം. ഇപ്പോഴിതാ, വിജയകാന്തിന്റെ മരണം കൊലപാതമാണെന്നും അതിന്റെ ഉത്തരവാദികളെ കണ്ടത്തെണമെന്നും സംവിധായകൻ അൽഫോൺസ് പുത്രൻ ആരോപിക്കുന്നു. കലൈഞ്ജറെയും ജയലളിതയെയും കൊന്നതുപോലെ വിജയകാന്തിനെയും കൊന്നു എന്നാണ് അൽഫോൺസ് പറയുന്നത്. ഇത് അവഗണിക്കുകയാണെങ്കിൽ അടുത്തതായി അവർ ലക്ഷ്യം വെക്കാൻ പോവുന്നത് സ്റ്റാലിനെയോ അദ്ദേഹത്തിന്റെ മകനായ ഉദയനിധിയെയോ ആയിരിക്കുമെന്നും സംവിധായകൻ ചൂണ്ടിക്കാട്ടുന്നു. ഉദയനിധി സ്റ്റാലിനോടുള്ള കുറിലായിരുന്നു അൽഫോൺസിന്റെ ആരോപണം.
അതേസമയം, ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിഎംഡികെ അറിയിച്ചത്. അദ്ദേഹം ആരോഗ്യവാനാണെന്നും പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുമെന്നുമാണ് പാര്‍ട്ടി അറിയിച്ചിരുന്നത്.
Post Your Comments