ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്ന് പറയുകയാണ് പ്രശസ്ത നടി ഷക്കീല. സിനിമയിൽ തിരക്കുള്ള സമയങ്ങളിൽ ഒരു മണിക്കൂർ പോലും താൻ ശരിക്ക് ഉറങ്ങിയിട്ടില്ലെന്നും നടി.
ഇടവേളയെടുത്തപ്പോൾ വീട്ടിലിരുന്ന് വണ്ണം വച്ചു, പലരും ചോദിക്കും, എങ്ങനെയിരുന്ന ആളാണ് ഇപ്പോൾ ഇങ്ങനെയായതെന്ന്. ശരിയാണ് വെറുതെ വീട്ടിലിരുന്ന കാലത്താണ് ഭക്ഷണം ഒക്കെ കഴിച്ച് ഇങ്ങനെ ആയത്.
ഒരു ദിവസം രാത്രി 08: 30 ആയപ്പോൾ വെറുതെ ഒരു ചിന്തവന്നു, എന്റെ ചേച്ചി എന്നോട് ഒരു കാരണവും ഇല്ലാതെ സംസാരിക്കാതെ ആയിട്ട് വർഷങ്ങളായി. പ്രത്യേകിച്ച് യാതൊരു കാരണവും ഇല്ല. ചേച്ചിയുെട വീട്ടിൽ പോയി കാണണമെന്ന് ഓർത്തു. ഡ്രൈവറെ ഏർപ്പാടാക്കി ചേച്ചിയുടെ വീട്ടിലേക്ക് പോകുവാൻ തീരുമാനിച്ചു.
എന്നാൽ ഞാൻ ചെല്ലുമെന്ന് എങ്ങനെയോ അറിഞ്ഞ ചേച്ചിയുടെ മകൾ പറഞ്ഞത് ഇവിടെ എങ്ങാനും വന്നാൽ പിടിച്ച് നിന്നെ പോലീസിൽ ഏൽപ്പിക്കുമെന്നാണ്. പോകാതെ പിന്നീട് താൻ വീട്ടിലേക്ക് വന്നുവെന്നും ഷക്കീല. ചേച്ചിയുടെ മകൾ പറഞ്ഞത് മനസിനെ വിഷമിപ്പിച്ചുവെന്നും ഷക്കീല.
Post Your Comments