![](/movie/wp-content/uploads/2023/12/jpeg-optimizer_alepp.png)
അന്തരിച്ച നടനും, നാടക ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നിയെ ( 72) അനുസ്മരിച്ച് നടി സീമ ജി നായർ. പുനലൂർ താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ബ്രഹ്മാനന്ദൻ, എംജി സോമൻ എന്നിവർക്കൊപ്പം തോപ്പിൽ രാമചന്ദ്രൻ പിള്ളയുടെ കായംകുളം കേരളാ തിയറ്റേഴ്സിലൂടെയാണ് ആലപ്പി ബെന്നി നാടക രംഗത്തെത്തിയത്. 1996 – ൽ നാടകം കഴിഞ്ഞ് വരവേ നാടക വണ്ടി, ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാല് നഷ്ടമായിരുന്നു. പാല മരിയൻ സദനത്തിലായിരുന്നു ജീവിതം.
സീമ ജി നായർ പങ്കുവച്ച കുറിപ്പ് വായിക്കാം
വേർപാടുകളുടെ ദിവസം അമ്മയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്, കുറേനാളുകൾക്കു മുൻപ് നടൻ VK ബൈജു ആണ് ബെന്നി ചേട്ടനെ കുറിച്ച് പറയുന്നത്.
പാല മരിയൻ സദനത്തിൽ ആയിരുന്നു ബെന്നി ചേട്ടൻ, അടുത്ത ദിവസംതന്നെ ഞാനവിടെയെത്തി, അപ്പോൾ എന്നോട് പറഞ്ഞു എനിക്കൊരു കാൽ വെച്ചു തരണം എന്ന്, ഒരു കാൽ മുറിച്ചുമാറ്റിയിരുന്നു, ചേട്ടന് ഇഷ്‌ടമുള്ള സ്ഥലത്തു നിന്നു തന്നെ അത് വാങ്ങി കൊടുത്തു.
ഇടക്കിടെ വിളിച്ചിരുന്നു, അന്നവിടെ ചെന്നപ്പോൾ പാട്ട് പാടി തന്നിരുന്നു, ഓരോരുത്തരായികൊഴിയുന്നു.
Post Your Comments