ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടിയ ബോളിവുഡ് നടി ഹിന ഖാന്‍ ആശുപത്രിയില്‍. കടുത്ത പനിയെ തുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്.
‘ കടുത്ത പനിയുമായി നാല് ദിവസം കഷ്ടപ്പെട്ടു. ഈ പനി കുറയുന്നേയില്ല. 102-103 ഡിഗ്രിയില്‍ തുടരുകയാണ്. എനിക്ക് ഒന്നിനും ഊര്‍ജമില്ല. എന്നെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്നവര്‍ക്കായുള്ള വിവരമാണിത്. ഞാന്‍ തിരിച്ചുവരും’.- ഹിന ഖാന്‍ കുറിച്ചു.
Post Your Comments